Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കറ്റ പള്ളി ജീവനക്കാരൻ മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ പരിക്കറ്റ പള്ളി ജീവനക്കാരൻ മരിച്ചു
cancel

ചാവക്കാട്: ദേശീയ പാതയിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്​കൻ മരിച്ചു. ഒരുമനയൂർ കരുവാരക്കുണ്ട് ജുമാമസ്ജിദ് മുഅദ്ദിൻ വിയ്യനാടൻ മുഹമ്മദാലി മുസ് ലിയാരാണ് (55) മരിച്ചത്. മണ്ണാർക്കാട് വള്ളിക്കുന്ന് സ്വദേശിയാണ്.

ഇദ്ദേഹത്തിന്‍റെ സഹയാത്രികൻ പൂക്കോയ തങ്ങൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്​. ഞായറാഴ്ച്ച രാത്രി ഒൻപതോടെ ഒരുമനയൂർ മൂന്നാം കല്ല് സെന്‍ററിലാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആദ്യം ചേറ്റുവ എം.ഐ ആശുപത്രിയിലും പിന്നീട് തൃശൂർ അശ്വനി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്.

തിങ്കളാഴ്ച്ച രാത്രി 10 ഓടെയാണ് മരണം. റാഹിലയാണ് മുഹമ്മദലി മുസ് ലിയാരുടെ ഭാര്യ. മക്കൾ: അമീൻ, മോനു, മുഫീദ.


Show Full Article
TAGS:accident
News Summary - A mosque employee who was injured in a car accident has died
Next Story