Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളിക്കുന്നതിനിടെ കുട്ടികളെ കടന്നൽ കുത്തി; വീട്ടിലേക്ക് ഓടിയപ്പോൾ പിന്നാലെ പറന്നെത്തി വീട്ടുകാരെയും ആക്രമിച്ചു

text_fields
bookmark_border
wasp sting
cancel

ചാവക്കാട്: ഒരുമനയൂരിൽ കുട്ടികളുൾപ്പടെ 10 പേർക്ക് കടന്നൽ കുത്തേറ്റു. മുത്തന്മാവ് കൂനംപുറത്ത് വീട്ടിൽ വാസുവിന്റ ഭാര്യ ശാരിക (38), മക്കളായ അതീന്ദ്ര ദേവ് (ഏഴ്), അഭിനവ് ദേവ് (മൂന്ന്), കുമ്പളത്തറ വീട്ടിൽ സുരേന്ദ്രന്‍റെ മകൻ നവനീത് (13), പ്രദേശവാസികളായ ഉണ്ണികൃഷ്ണൻ (52), ബാലൻ (53), തങ്കമണി (46), മണി, രാജൻ (45), എടക്കളത്തൂർ റൈജു (47) എന്നിവർക്കാണ് കുത്തേറ്റത്.

ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മുത്തൻമാവ് സെന്ററിന് കിഴക്ക്​ എ.കെ.ജി റോഡിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കാണ് ആദ്യം കടന്നൽ കുത്തേറ്റത്. കുട്ടികൾ നിലവിളിച്ച് വീടുകളിലേക്ക് ഓടിയപ്പോൾ ഇവർക്ക് പിന്നാലെ പറന്നെത്തിയ കടന്നലുകൾ വീട്ടുകാരെയും ആക്രമിക്കുകയായിരുന്നു.

വീടുകളിലേക്ക് പറന്നെത്തിയ കടന്നലുകളെ ഓല വീശിയാണ് അകറ്റിയത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 10 rushed to hospital after wasp attack
Next Story