Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാവക്കാട് നഗരസഭയുടെ...

ചാവക്കാട് നഗരസഭയുടെ തെരുവുനായ് വന്ധ്യംകരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ചാവക്കാട് നഗരസഭയുടെ തെരുവുനായ് വന്ധ്യംകരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു
cancel
camera_alt

ചാവക്കാട് നഗരസഭയുടെ തെരുവുനായ് വന്ധ്യംകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു 

ചാവക്കാട്: തെരുവുനായ്ക്കളുടെ പെരുപ്പവും അക്രമങ്ങളും മൂലമുള്ള ജനങ്ങളുടെ ആശങ്കകൾക്കും ഭീതിക്കും പരിഹാരവുമായി ചാവക്കാട് നഗരസഭയുടെ തെരുവുനായ് വന്ധ്യംകരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിച്ചു.

ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ചാവക്കാട് നഗരസഭയുടെ അധീനതയിലുള്ള വെറ്ററിനറി ബ്ലോക്കിലാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ വിധികളും മാർഗനിർദേശങ്ങളും കേന്ദ്ര നിയമങ്ങളും പൂർണമായി പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി നഗരസഭ പദ്ധതി വിഹിതത്തിൽനിന്ന് എട്ടുലക്ഷം രൂപ വകയിരുത്തി.

തെരുവിൽ അലയുന്നതും അക്രമാസക്തവുമായ നായ്ക്കളെ പിടികൂടി വന്ധ്യംകരണ ചികിത്സക്ക് വിധേയമാക്കി. നഗരസഭ ചെയർപേഴ്സൻ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ബിൻസി സന്തോഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ സുനിത അരവിന്ദൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

സീനിയർ വെറ്ററിനറി സർജൻ ഡോ. ജി. ശർമിള റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി. യതീന്ദ്രദാസ്, ലിഷാ മത്രംകോട്ട്, കെ.എച്ച്. സലാം, കെ.പി. രഞ്ജിത്ത് കുമാർ, കൗൺസിലർമാരായ ഷീജ പ്രശാന്ത്, മുഹമ്മദ് ആരിഫ്, 26ാം വാർഡ് കൗൺസിലർ സനൂപ്, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഡീന ആന്റണി, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavakkadmunicipalitystray dogsterilizationcentersstarted functioning
News Summary - Chavakkad Municipality's street dog sterilization center begins operations
Next Story