പ്രവാസികൾക്ക് ചാർട്ടേഡ് വിമാനം തയ്യാറാക്കി 'ഞങ്ങൾ ചാവക്കാട്ടുകാർ'
text_fieldsചാവക്കാട്: നാട്ടിലേക്ക് മടങ്ങിെയത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി 'ഞങ്ങൾ ചാവക്കാട്ടുകാർ - ഖത്തർ ചാപ്റ്റർ. ദോഹയിൽനിന്ന് കൊച്ചിയിലേക്ക് ചാർട്ടേർഡ് വിമാനം തയ്യാറാക്കുന്നു.
ജൂലൈ നാലിന് പുറപ്പെടുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാറുകളുടേയും ഖത്തർ എംബസിയുടേയും അംഗീകാരം ലഭിച്ചതായി സംഘടന ഭാരവാഹികൾ അറിയിച്ചു. യാത്രക്കാർ ഇന്ത്യൻ എംബസിയിൽ പേർ രജിസ്റ്റർ ചെയ്തവരായിരിക്കണം.
വിലക്കുള്ളവർക്ക് യാത്ര അനുവദനീയമല്ല. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിബന്ധനകൾക്കനുസരിച്ചായിരിക്കും യാത്ര പുറപ്പെടുകയെന്ന് ഖത്തർ ചാപ്റ്റർ പ്രസിഡൻറ് ആർ.വി.സി. മുഹമ്മദ് ബഷീർ അറിയിച്ചു. ഫോൺ: 974-55470418.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

