ജയിലിലെ ഓണാഘോഷത്തിൽ ‘ചന്ദ്രയാൻ’
text_fieldsവിയ്യൂർ ജില്ല ജയിലിലെ ഓണ നിറവ് പൂക്കള മത്സരത്തിൽ പകുതി കഥകളി മുഖവും മറുപകുതിയിൽ റോവറിനെ
നോക്കി മന്ദഹസിക്കുന്ന ചന്ദ്രയാനുമായി തീർത്ത പൂക്കളം
തൃശൂർ: രാജ്യം ചന്ദ്രയാൻ ദൗത്യ വിജയത്തിന്റെ ആഹ്ലാദത്തിൽ നിൽക്കെ വിയ്യൂർ ജയിലിലും ചന്ദ്രയാൻ. വിയ്യൂർ ജില്ല ജയിലിലെ ഓണാഘോഷം ഓണനിറവ് -2023ലാണ് പൂക്കളത്തിൽ ചന്ദ്രയാൻ വിരിഞ്ഞത്. ജീസസ് ഫ്രറ്റേണിറ്റി സംഭാവന ചെയ്ത പൂക്കൾ ഉപയോഗിച്ച് അഞ്ച് ബ്ലോക്കുകളിലെ തടവുകാർ അഞ്ച് ടീമായി പൂക്കളം തീർത്തു. ചന്ദ്രയാൻ വിജയം ഉൾപ്പെടെയുള്ള തീമുകൾ ഉണ്ടായിരുന്നു. വിജയികളായ ടീമിന് പഴക്കുല സമ്മാനിച്ചു.
കവിത രചന, ചിത്രമെഴുത്ത്, ബാസ്കറ്റ് ബാൾ ത്രോ തുടങ്ങിയ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ പ്രകൃതി സംരക്ഷണ സംഘം സ്പോൺസർ ചെയ്ത പുസ്തകങ്ങളായിരുന്നു. റിട്ട. മേജർ കെ.പി. ജോസഫ് ഓണ സന്ദേശം നൽകി. പ്രകൃതി സംരക്ഷണ സംഘം സെക്രട്ടറി ഷാജി തോമസ്, ജലീൽ ലയണസ് ക്ലബ് പ്രഭാകുമാർ, ജയിൽ സൂപ്രണ്ട് കെ. അനിൽ കുമാർ, അസി. സൂപ്രണ്ടുമാരായ രജീഷ്, ശശികുമാർ, വെൽഫെയർ ഓഫിസർ സാജി സൈമൺ എന്നിവർ സംസാരിച്ചു.

