ചാലക്കുടി അടിപ്പാത; രണ്ടാമത്തെ ബോക്സ് നിർമാണം പുരോഗമിക്കുന്നു
text_fieldsചാലക്കുടി അടിപ്പാതയുടെ ബോക്സ് കോൺക്രീറ്റ് നിർമാണം പുരോഗമിക്കുന്നു
ചാലക്കുടി: ദേശീയ പാതയിൽ നഗരസഭ ജങ്ഷനിൽ അടിപ്പാത നിർമാണം മറ്റൊരു ഘട്ടത്തിലേക്ക്. രണ്ടാമത്തെ ബോക്സിന്റെ കോൺക്രീറ്റിങ് നടത്താൻ വേണ്ടിയുള്ള കമ്പികൾ കെട്ടിയുറപ്പിക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. എറണാകുളം ട്രാക്കിലെ ബോക്സ് നിർമാണത്തിന് ആവശ്യമായ പണികളാണ് ഇപ്പോൾ നടക്കുന്നത്.
ഇതിന്റെ അടിത്തറയുടെ ഒരു ഘട്ടം കോൺക്രീറ്റ് ചെയ്തിരുന്നു. രണ്ടാമത്തെ കോൺക്രീറ്റിങ്ങ് ഉടൻ പൂർത്തിയാക്കും.
ഒന്നാമത്തെ ബോക്സ് നിർമാണം പകുതി വച്ച് നിർത്തിയാണ് പഴയ കരാർ കമ്പനി പോയത്. പുതിയ കരാർ കമ്പനി അവശേഷിച്ച ജോലികൾ ചെയ്തു തീർക്കുകയായിരുന്നു ആദ്യം ചെയ്തത്.
ട്രാംവേ റോഡിന്റെ വശത്തെ രണ്ട് ബോക്സുകളുടെയും നിർമാണം പൂർത്തിയായാൽ അടിപ്പാതയുടെ പ്രധാനഘട്ടം അവസാനിക്കും. വാഹനങ്ങൾ ചാലക്കുടി ഭാഗത്തേക്കും റയിൽവേ സ്റ്റേഷൻ റോഡിലേക്കും പോകാനുള്ള കവാടമാണ് ബോക്സ്. ശനിയാഴ്ച വൈകിട്ട് കലക്ടർ ഹരിത വി. കുമാർ നിർമാണ പുരോഗതി വിലയിരുത്താൻ എത്തി. ആവശ്യമായ മണ്ണ് കണ്ടെത്താൻ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

