വീട്ടില്‍ വ്യാജമദ്യം നിര്‍മിച്ച യുവാവ് പിടിയിൽ
text_fieldsജോഷി
ചാലക്കുടി: വീട്ടിനുള്ളില്‍ വ്യാജമദ്യം നിര്‍മിക്കുകയായിരുന്ന യുവാവിനെ ചാലക്കുടി എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ബിജുദാസും സംഘവും അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ കോര്‍മല പാണാടന്‍ വീട്ടില്‍ ജോഷി (40) ആണ് അറസ്റ്റിലായത്. പരിശോധനയില്‍ 10 ലിറ്റര്‍ ചാരായം, 250 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് സംഘം വീട് വളഞ്ഞ് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. ഓണവിപണി ലക്ഷ്യമിട്ട് കുറച്ച് നാളായി ഇവിടെ വ്യാജവാറ്റ് നടക്കുകയായിരുന്നെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫിസര്‍മാരായ കെ.എസ്. സതീഷ്കുമാര്‍, സി.കെ. ചന്ദ്രന്, സി.ഇ.ഒമാരായ കെ.പി. ബെന്നി, ബിബിന്‍ കെ. വിന്‍സെന്റ്, എം.ആര്. ഉണ്ണികൃഷ്ണന്, കെ.എസ്. കാവ്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

