Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightറ​ഷ്യ​യി​ലെ വേ​ൾ​ഡ്...

റ​ഷ്യ​യി​ലെ വേ​ൾ​ഡ് യൂ​ത്ത്ഫെ​സ്റ്റി​വ​ലി​ൽ ചാ​ല​ക്കു​ടി​ സ്വദേശിയും

text_fields
bookmark_border
റ​ഷ്യ​യി​ലെ വേ​ൾ​ഡ് യൂ​ത്ത്ഫെ​സ്റ്റി​വ​ലി​ൽ ചാ​ല​ക്കു​ടി​ സ്വദേശിയും
cancel

ചാ​ല​ക്കു​ടി: മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ ഏ​ഴ് വ​രെ റ​ഷ്യ​യി​ലെ സോ​ഞ്ചി സി​റ്റി​യി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് യൂ​ത്ത്ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ ചാ​ല​ക്കു​ടി​ക്കാ​രി​യും. മേ​ലൂ​ർ കു​റു​പ്പം പെ​രി​ങ്ങാ​ത്ര വീ​ട്ടി​ൽ അ​ജ​യ​ഘോ​ഷി​ന്റെ​യും ഷൈ​നി​യു​ടേ​യും മ​ക​ൾ അ​നാ​മി​ക പി. ​അ​ജ​യ​ഘോ​ഷാ​ണ് ഈ ​അ​ഭി​മാ​ന താ​രം.

നാ​ഷ​ന​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ഡ​ൽ​ഹി കാ​മ്പ​സി​ൽ ക്രി​മി​നോ​ള​ജി ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സൈ​ക്കോ​ള​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ്.അ​ഞ്ച് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന ഈ ​യൂ​ത്ത്ഫെ​സ്റ്റി​വ​ലി​ൽ ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 20000 യു​വാ​ക്ക​ൾ പ​ങ്കെ​ടു​ക്കും. പ്ര​ബ​ന്ധ ര​ച​ന​യി​ലും ഇ​ന്റ​ർ​വ്യൂ​വി​ലും ക​ഴി​വു തെ​ളി​യി​ച്ചാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്ന് പ​ങ്കെ​ടു​ക്കു​ന്ന 360 പേ​രി​ൽ ഒ​രാ​ളാ​യി അ​നാ​മി​ക പോ​കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ചി​ല​വു​ക​ളും സം​ഘാ​ട​ക​രാ​ണ് വ​ഹി​ക്കു​ന്ന​ത്.

വാ​യ​ന​യി​ലും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ്ര​സം​ഗ​ത്തി​ലു​മെ​ല്ലാം മി​ക​വു പു​ല​ർ​ത്തു​ന്ന അ​നാ​മി​ക പൂ​ലാ​നി​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വ​മാ​റ്റൊ​ലി കു​ട്ടി ലൈ​ബ്ര​റി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaChalakudiThrissur NewsWorld Youth Festival
News Summary - World-Youth-Festival-Russia-Chalakkudi-Native
Next Story