Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightപീ​ലാ​ർ​മു​ഴി​യി​ൽ...

പീ​ലാ​ർ​മു​ഴി​യി​ൽ കാ​ട്ടാ​ന വിളയാട്ടം

text_fields
bookmark_border
പീ​ലാ​ർ​മു​ഴി​യി​ൽ കാ​ട്ടാ​ന വിളയാട്ടം
cancel
camera_alt

പീ​ലാ​ർ​മു​ഴി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗം

ചാ​ല​ക്കു​ടി: മോ​തി​ര​ക്ക​ണ്ണി പീ​ലാ​ർ​മു​ഴി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വി​ള​യാ​ട്ട​ത്തി​ൽ വ്യാ​പ​ക​നാ​ശം. തെ​ങ്ങ്, റ​ബ​ർ തു​ട​ങ്ങി​യ​വ​യും അ​തി​ർ​ത്തി വേ​ലി​ക​ളും കെ​ട്ടി​ട​വും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചു. ലി​ല്ലി ആ​ഗ​സ്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ആ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത്. മേ​ഖ​ല​യി​ൽ ഫെ​ൻ​സി​ങ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല. വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി എ​ടു​ത്തി​ല്ല.

നാ​ളു​ക​ളാ​യി വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ൽ പീ​ലാ​ർ​മു​ഴി​യി​ലെ ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടി​രി​ക്കു​ക​യാ​ണ്. ഫെ​ൻ​സി​ങ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ വേ​ണ്ട​ത്ര ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ​ത​ന്നെ ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കി​സാ​ൻ ജ​ന​ത ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ജോ​ർ​ജ് വി. ​ഐ​നി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild ElephantThrissur NewsPeelarmuzhy
News Summary - Wild Elephant in Peelarmuzhy
Next Story