Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാലക്കുടി ജി.എച്ച്.എസ്.എസിൽ സാമൂഹികവിരുദ്ധരുടെ അക്രമം

text_fields
bookmark_border
ഉപകരണങ്ങൾ മോഷ്ടിച്ചു
ചാലക്കുടി ജി.എച്ച്.എസ്.എസിൽ സാമൂഹികവിരുദ്ധരുടെ അക്രമം
cancel
camera_alt

ചാ​ല​ക്കു​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ജ​നാ​ല​ച്ചി​ല്ലു​ക​ൾ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ത​ക​ർ​ത്ത നി​ല​യി​ൽ

ചാലക്കുടി: ചാലക്കുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്‍റെ ജനാലച്ചില്ലുകൾ സാമൂഹികവിരുദ്ധർ കല്ലെറിഞ്ഞ് തകർത്തു. ഉപകരണങ്ങൾ മോഷ്ടിച്ചിട്ടുമുണ്ട്. പ്രധാനാധ്യാപികയുടെ ഓഫിസ് മുറിയുടെ രണ്ട് ജനാലകളുടെ ചില്ലുകളും ഹയർ സെക്കൻഡറി വിഭാഗം ലാബിന്‍റെ ചില്ലുകളുമാണ് കഴിഞ്ഞ രാത്രി തകർത്തത്.

ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. കെട്ടിടത്തിന് പുറത്ത് രണ്ടിടത്ത് ഇലക്ട്രിക്കൽ എർത്തിന് ആവരണമായി സ്ഥാപിച്ച കാസ്റ്റ് അയേൺ മൂടികളാണ് മോഷ്ടിച്ചത്.

രാവിലെ സ്കൂളിലെത്തിയ പ്രധാനാധ്യാപികയാണ് വിവരം അറിഞ്ഞത്. ഓഫിസ് മുറിയിൽ നിറയെ ചില്ലുകൾ ചിതറിക്കിടക്കുന്നതു കണ്ട് അന്വേഷിച്ചപ്പോഴാണ് ആക്രമണ വിവരം മനസ്സിലായത്. എറിയാൻ ഉപയോഗിച്ച വലിയ കല്ലുകളും മുറിക്കുള്ളിൽ കാണപ്പെട്ടു.

മോഷണത്തേക്കാൾ സ്കൂൾ ഉപകരണങ്ങൾ നശിപ്പിക്കലാണ് നടന്നതെന്ന് അനുമാനിക്കുന്നു. നഗരസഭ അധികൃതർ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി. പരാതി നൽകിയതിനെ തുടർന്ന് ചാലക്കുടി പൊലീസ് എത്തി. സമീപകാലത്ത് സ്കൂളിലെ ഇൻവെർട്ടറുകളുടെ ബാറ്ററികൾ മോഷ്ടിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Violence by anti-socials in Chalakudy GHSS
Next Story