Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightവട്ടപ്പാറ അപകടം:...

വട്ടപ്പാറ അപകടം: മാതാവിന്​ പിന്നാലെ അരുണും യാത്രയായി

text_fields
bookmark_border
lorry accident
cancel

ചാ​ല​ക്കു​ടി: മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​ക്ക​ടു​ത്ത് വ​ട്ട​പ്പാ​റ വ​ള​വി​ൽ ഉ​ള്ളി ലോ​ഡ് ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം ചാ​ല​ക്കു​ടി​യി​ലെ ര​ണ്ട്​ കു​ടും​ബ​ങ്ങ​ളെ തോ​രാ ക​ണ്ണീ​രി​ലാ​ക്കി. മ​രി​ച്ച മൂ​ന്നു​പേ​രി​ൽ ര​ണ്ടു​പേ​ർ ചാ​ല​ക്കു​ടി​ക്കാ​രാ​ണ്. ലോ​റി ഉ​ട​മ​യു​ടെ മ​ക​ൻ ചാ​ല​ക്കു​ടി വ​ട​ക്കും​ഞ്ചേ​രി ഐ​നി​ക്കാ​ട​ൻ ജോ​ർ​ജി​ന്റെ മ​ക​ൻ അ​രു​ണി​ന്റെ മ​ര​ണം നാ​ട്ടു​കാ​ർ​ക്ക് ഞെ​ട്ട​ലാ​യി.

17 ദി​വ​സം മു​മ്പാ​ണ് അ​രു​ണി​ന്റെ മാ​താ​വ് മ​രി​ച്ച​ത്. മാ​ന​സി​ക ദൗ​ർ​ബ​ല്യ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​ന്റെ ക​ണ്ണു​നീ​ര് ഉ​ണ​ങ്ങും മു​മ്പ്​ പി​താ​വി​നെ​യും സ​ഹോ​ദ​രി ഏ​യ്ഞ്ച​ലി​നെ​യും ത​നി​ച്ചാ​ക്കി അ​രു​ണും വി​ട​പ​റ​ഞ്ഞു.

ജോ​ർ​ജി​ന് അ​സൗ​ക​ര്യ​ങ്ങ​ൾ വ​രു​ന്ന ഘ​ട്ട​ത്തി​ൽ അ​രു​ൺ വ​ല്ല​പ്പോ​ഴു​മൊ​ക്കെ​യേ ലോ​റി​യി​ൽ പോ​കാ​റു​ള്ളൂ. ഏ​താ​നും ദി​വ​സം മു​മ്പാ​ണ് ലോ​ഡു​മാ​യി ലോ​റി​യി​ൽ രാ​ജ​സ്ഥാ​നി​ലേ​ക്ക് പോ​യ​ത്. ഉ​ള്ളി ലോ​ഡു​മാ​യി മ​ട​ക്ക ട്രി​പ് വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ലോ​റി ഡ്രൈ​വ​ർ അ​ല​മ​റ്റം​കു​ണ്ട് ചൂ​ള​ക്ക​ൽ രാ​ജ​പ്പ​ന്റെ മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ (55) ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​ണ്.

ഇ​ദ്ദേ​ഹം ഒ​രു വ​ർ​ഷ​മേ ആ​യി​ട്ടു​ള്ളു ജോ​ർ​ജി​ന്റെ ലോ​റി​യി​ലെ ഡ്രൈ​വ​റാ​യി​ട്ട്. കു​ഴൂ​ർ സ്വ​ദേ​ശി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി​യി​ൽ ഭാ​ര്യ​ഗൃ​ഹ​ത്തോ​ട് ചേ​ർ​ന്നാ​ണ് താ​മ​സം. പു​തി​യ വീ​ട് നി​ർ​മി​ച്ച് താ​മ​സം തു​ട​ങ്ങി​യി​ട്ട് അ​ധി​ക നാ​ളു​ക​ളാ​യി​ട്ടി​ല്ല. ജീ​വി​തം പ​ച്ച​പി​ടി​ക്കാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ഭാ​ര്യ ഷി​ബി, മ​ക്ക​ളാ​യ ആ​ദി​ത്യ, അ​ദ്വൈ​ത് എ​ന്നി​വ​രെ വി​ട്ടു​പി​രി​യു​ന്ന​ത്.

Show Full Article
TAGS:Vattapara accident death arun 
News Summary - Vattapara accident-death of Arun
Next Story