Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightചാലക്കുടിയില്‍ നാളെ...

ചാലക്കുടിയില്‍ നാളെ മുതൽ ഗതാഗത പരിഷ്കാരം

text_fields
bookmark_border
traffic reform
cancel

ചാ​ല​ക്കു​ടി: പ​ട്ട​ണ​ത്തി​ല്‍ ട്രാ​ഫി​ക് പ​രി​ഷ​ക്കാ​രം ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ചാ​ല​ക്കു​ടി എ​സ്.​എ​ച്ച്.​ഒ സി.​എ​സ്. സ​ന്ദീ​പ് പ​റ​ഞ്ഞു. പ​രി​ഷ്കാ​രം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്നു ദി​വ​സം ന​ട​പ്പാ​ക്കും. മാ​ള​ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന എ​ല്ലാ ബ​സു​ക​ളും ഇ​നി മു​ത​ല്‍ പു​തി​യ അ​ടി​പ്പാ​ത ക​ട​ന്ന് തെ​ക്കു ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ് സ​ര്‍വീ​സ് റോ​ഡു വ​ഴി സൗ​ത്ത് ജം​ങ്ഷ​നി​ലെ​ത്തും.

ഈ ​റൂ​ട്ടി​ല്‍ അ​ടി​പ്പാ​ത മു​ത​ല്‍ പ​ന​മ്പി​ള്ളി പ്ര​തി​മ വ​രെ വ​ണ്‍വെ​യാ​കും. മാ​ള ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട ബ​സു​ക​ള്‍ സൗ​ത്തി​ല്‍ നി​ന്നും തു​ട​ങ്ങി ട്ര​ങ്ക് റോ​ഡ് ജം​ങ്ഷ​നി​ലെ​ത്തി ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​നു മു​ന്‍പി​ലൂ​ടെ കി​ഴ​ക്കു ഭാ​ഗ​ത്തെ സ​ര്‍വീ​സ് റോ​ഡി​ലെ​ത്തും. അ​വി​ടെ നി​ന്നും സൗ​ത്ത് ജം​ങ്ഷ​നി​ലെ മേ​ല്‍പ്പാ​ല​ത്തി​ന​ടി​യി​ലൂ​ടെ ക​ട​ന്ന് ന​ഗ​ര​സ​ഭ​യു​ടെ മു​മ്പി​ലൂ​ടെ ക​ട​ന്നു പോ​കും.

തൃ​ശൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്തു​നി​ന്ന് എ​ത്തി ചാ​ല​ക്കു​ടി​യി​ല്‍ ഓ​ട്ടം നി​ര്‍ത്തു​ന്ന എ​ല്ലാ ബ​സു​ക​ളും ട്രാം​വേ റോ​ഡു വ​ഴി അ​ടി​പ്പാ​ത​ക്ക് സ​മീ​പം എ​ത്തി കി​ഴ​ക്കെ സ​ര്‍വീ​സ് റോ​ഡു വ​ഴി പോ​ക​ണം.

എ​ന്നാ​ല്‍ തൃ​ശൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്തു നി​ന്നെ​ത്തി മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കേ​ണ്ട ബ​സു​ക​ള്‍ക്ക് മെ​യി​ന്‍ റോ​ഡി​ലൂ​ടെ പോ​കാം. ആ​ലു​വ, അ​ങ്ക​മാ​ലി ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട കെ.​എ​സ്.​ആ​ര്‍.​ടി.​സി. ബ​സു​ക​ളും കൊ​ര​ട്ടി, നാ​ലു​കെ​ട്ട്, കാ​ടു​കു​റ്റി ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട സ്വ​കാ​ര്യ ബ​സു​ക​ളും നോ​ര്‍ത്ത് ബ​സ് സ്റ്റാ​ന്‍ഡി​ല്‍ നി​ന്നും സ​ര്‍വീ​സ് ആ​രം​ഭി​ക്ക​ണം.

പോ​ട്ട ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ സി​ഗ​ന​ല്‍ മു​റി​ച്ചു ക​ട​ന്ന് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തേ സ​ര്‍വീ​സ് റോ​ഡി​ലെ​ത്തി വേ​ണം പോ​കാ​ന്‍. പോ​ട്ട​യി​ലെ പ​രി​ഷ്‌​ക്കാ​രം ന​ട​പ്പാ​ക്കു​ക ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷ​മാ​കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsTraffic Reform
News Summary - Traffic reform in Chalakudy from monday
Next Story