Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightപൂ​ലാ​നി...

പൂ​ലാ​നി ആ​ര്യ​ൻ​പാ​ട​ത്ത് കൈ​യേ​റ്റം ഉ​ണ്ട്; പ​ക്ഷേ ഒ​ഴി​പ്പി​ക്ക​ൽ ഉ​ട​നു​ണ്ടാ​വി​ല്ല

text_fields
bookmark_border
പൂ​ലാ​നി ആ​ര്യ​ൻ​പാ​ട​ത്ത് കൈ​യേ​റ്റം ഉ​ണ്ട്; പ​ക്ഷേ ഒ​ഴി​പ്പി​ക്ക​ൽ ഉ​ട​നു​ണ്ടാ​വി​ല്ല
cancel
camera_alt

പൂ​ലാ​നി​യി​ലെ ആ​ര്യ​ൻ​പാ​ടം

ചാ​ല​ക്കു​ടി: മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പൂ​ലാ​നി ആ​ര്യ​ൻ പാ​ട​ത്ത് തോ​ടും റോ​ഡും ഉ​ൾ​പ്പെ​ടെ പു​റ​മ്പോ​ക്ക് ഭൂ​മി ഉ​ള്ള​താ​യി റ​വ​ന്യു വ​കു​പ്പ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ​വാ​സി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ ഭൂ​മി വി​വി​ധ സ​ർ​വേ ന​മ്പ​റു​ക​ളി​ലാ​യി വ​ലി​യ ഒ​രു പ്ര​ദേ​ശം മു​ഴു​വ​ൻ വ്യാ​പി​ച്ച് കി​ട​ക്കു​ന്ന​തി​നാ​ൽ പൂ​ർ​ണ​മാ​യി സ​ർ​വേ ചെ​യ്യു​ക നി​ല​വി​ലെ റീ​സ​ർ​വേ ന​ട​പ​ടി മൂ​ല​വും സ​ർ​വേ​യ​ർ​മാ​രു​ടെ ല​ഭ്യ​ത​ക്കു​റ​വും കാ​ര​ണം ഉ​ട​ൻ സാ​ധ്യ​മാ​കി​ല്ല. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി വ​രു​ന്ന ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​ത്ത​രം പു​റ​മ്പോ​ക്ക് ഭൂ​മി​ക​ൾ പ്ര​ത്യേ​കം അ​ട​യാ​ള​പ്പെ​ടു​ത്തി കൈ​യേ​റ്റം ഉ​ള്ള പ​ക്ഷം തി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണെ​ന്ന് ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ എ​ൻ. അ​ശോ​ക് കു​മാ​ർ പ​രാ​തി​ക്കാ​ര​നെ അ​റി​യി​ച്ചു. പൂ​ലാ​നി ആ​ര്യ​ൻ പാ​ട​ത്ത് സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി​യ കൂ​ടു​ങ്ങ​ക​ട​വ് റോ​ഡും പു​റ​മ്പോ​ക്ക് ഭൂ​മി​യും ഉ​ണ്ടെ​ന്നും അ​ത് തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ആ​ര്യ​ൻ പാ​ട​ത്തി​ന​രി​കി​ൽ താ​മ​സി​ക്കു​ന്ന കാ​രേ​ക്കാ​ട​ൻ ശ​ശി​ധ​ര​ൻ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encroachmentPulani Aryanpad
News Summary - There is encroachment in Pulani Aryanpad; But the evacuation will not be immediate
Next Story