Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റേഞ്ച് ഓഫിസറുടെ കാറിന്റെ ചില്ല് തകർത്ത് ബാഗ് മോഷ്ടിച്ചു

text_fields
bookmark_border
റേഞ്ച് ഓഫിസറുടെ കാറിന്റെ ചില്ല് തകർത്ത് ബാഗ് മോഷ്ടിച്ചു
cancel
camera_alt

വാ​ഴ​ച്ചാ​ൽ റേ​ഞ്ച് ഓ​ഫി​സ​റു​ടെ കാ​റി​ന്റെ ചി​ല്ല് ത​ക​ർ​ത്ത

നി​ല​യി​ൽ

ചാലക്കുടി: വാഴച്ചാൽ റേഞ്ച് ഓഫിസറുടെ കാറിന്റെ ചില്ല് തകർത്ത് ബാഗ് മോഷ്ടിച്ചു. ചാലക്കുടിയിലെ ഡി.എഫ്.ഒ ഓഫിസിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ബെൻസ് കാറിന്‍റെ മുൻ സീറ്റിന്റെ ഭാഗത്തെ ചില്ലാണ് തകര്‍ത്തത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം.

നഗരസഭ ഓഫിസിന് സമീപമാണ് വാഴച്ചാല്‍ ഡി.എഫ്.ഒയുടെ ഓഫിസ്. ഡി.എഫ്.ഒയെ കാണാൻ എത്തിയതായിരുന്നു റേഞ്ച് ഓഫിസര്‍ സിജോ സാമുവൽ. അര മണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ചില്ല് തകര്‍ന്നതായി കണ്ടു. പെന്‍ഡ്രൈവടക്കം നിരവധി രേഖകൾ ബാഗിലുണ്ടായിരുന്നതായി ചാലക്കുടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The window of the range officer's car was broken and bag was stolen
Next Story