Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightവിവാഹച്ചടങ്ങ്...

വിവാഹച്ചടങ്ങ് ലളിതമാക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

text_fields
bookmark_border
വിവാഹച്ചടങ്ങ് ലളിതമാക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന
cancel
camera_alt

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള തു​ക ന​വ​ദ​മ്പ​തി​ക​ൾ കൊ​ര​ട്ടി സി.​ഐ അ​രു​ൺ​കു​മാ​റി​നെ ഏ​ൽ​പ്പി​ക്കു​ന്നു

ചാ​ല​ക്കു​ടി: വി​വാ​ഹ​ച്ച​ട​ങ്ങ് ല​ളി​ത​മാ​ക്കി മി​ച്ചം വ​ന്ന തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി ന​വ​ദ​മ്പ​തി​ക​ൾ മാ​തൃ​ക​യാ​യി. ഡി.​വൈ.​എ​ഫ്.​ഐ കാ​തി​ക്കു​ടം യൂ​നി​റ്റ് അം​ഗം വി​ജി​ലും വ​ധു നി​മി​ഷ​യു​മാ​ണ് മാ​തൃ​ക കാ​ട്ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ല​ളി​ത​മാ​യി ന​ട​ത്തി​യ വി​വാ​ഹ​ത്തി​ന്​ ആ​രെ​യും ക്ഷ​ണി​ച്ചി​രു​ന്നി​ല്ല.

വി​വാ​ഹ​വേ​ദി​യി​ൽ​നി​ന്ന് കൊ​ര​ട്ടി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് കൈ​മാ​റി. കൊ​ര​ട്ടി സി.​ഐ ബി. ​അ​രു​ൺ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ സ്വീ​ക​രി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട: ന​വ​ദ​മ്പ​തി​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി. തൃ​ശൂ​ർ റൂ​റ​ൽ പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല മു​ൻ സെ​ക്ര​ട്ട​റി​യും ചേ​ർ​പ്പ് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ എ.​എ​സ്.​ഐ​യു​മാ​യ കെ.​പി. രാ​ജു​വി​െൻറ​യും ശ്യാ​മി​ലി​യു​ടെ​യും വി​വാ​ഹ ദി​ന​ത്തി​ൽ മു​രി​യാ​ട് വി​വാ​ഹ വേ​ദി​യി​ൽ നി​യു​ക്ത എം.​എ​ൽ.​എ പ്ര​ഫ. ആ​ർ. ബി​ന്ദു 10,000 രൂ​പ​യു​ടെ ചെ​ക്ക് ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wedding Ceremonycmdrf donation
News Summary - The wedding ceremony Simplified and donated to the Disaster Relief Fund
Next Story