ചാലക്കുടിയിൽ തെരുവുനായ് ആക്രമണം; 18 പേർ ചികിത്സ തേടി
text_fieldsതെരുവുനായ് കടിച്ചതിനെ തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയവർ
ചാലക്കുടി: പടിഞ്ഞാറേ ചാലക്കുടിയിൽ തെരുവുനായുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു. കടിയേറ്റ 18ഓളം പേർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ബൈക്കിലും സൈക്കിളിലും വരുന്നവരാണ് പട്ടിയുടെ ആക്രമണത്തിന് വിധേയരായത്.
വാർത്ത പരന്നതോടെ പ്രദേശത്ത് ഭീതി പടർന്നു. പുറത്തിറങ്ങാൻ ആളുകൾക്ക് ഭയമായി. എസ്.എച്ച്. കോളജ്, െറയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലുള്ളവർക്കാണ് കൂടുതലും കടിയേറ്റത്. ഇതിനെ തുടർന്ന് പട്ടിപിടിത്തക്കാർ രംഗത്തെത്തിയെങ്കിലും കടിച്ച പട്ടിയെ പിടികൂടാനായില്ല. പേയിളകിയ പട്ടിയാണെന്ന് സംശയിക്കുന്നു.

