ചെട്ടിത്തോപ്പ് കടവ് റോഡ് കീഴടക്കി തെരുവുനായ്ക്കൾ
text_fieldsപൂലാനി ചെട്ടിത്തോപ്പ് കടവ് മേഖലയിൽ തമ്പടിച്ച തെരുവുനായ്ക്കൾ
ചാലക്കുടി: മേലൂർ പഞ്ചായത്തിലെ പൂലാനി നിലംപതി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന 101ാം നമ്പർ അംഗൻവാടിക്ക് മുന്നിലെ ചെട്ടിത്തോപ്പ് കടവ് റോഡിൽ തെരുവുനായ് ശല്യം രൂക്ഷം.
നായ്ക്കൾ പ്രദേശത്തെ വീടുകളിൽ കയറി സാധനങ്ങൾ കടിച്ച് നശിപ്പിക്കുന്നത് പതിവാണ്. അംഗൻവാടിയിലേക്കും നിലംപതിയിലെ വി.ബി.യു.പി സ്കൂളിലേക്കുമെല്ലാം നിരവധി വിദ്യാർഥികൾ യാത്ര ചെയ്യുന്ന റോഡാണിത്.
തെരുവുനായ്ക്കളുടെ ശല്യം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അപകടങ്ങൾ സംഭവിക്കും വരെ കാത്തിരിക്കാതെ തെരുവുനായ് ശല്യത്തിനെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാവണമെന്ന് എ.ഐ.വൈ.എഫ് പൂലാനി യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പി.എസ്. ജിഷ്ണു അധ്യക്ഷത വഹിച്ചു. എം.പി. മണികണ്ഠൻ, കെ.വി. നിജിൻ എന്നിവർ സംസാരിച്ചു.

