കാരുണ്യം സ്വീകരിക്കുംമുമ്പ് റൊണാൾഡിനെ മരണം വിളിച്ചു
text_fieldsറൊണാൾഡ്
ചാലക്കുടി: സുമനസ്സുകൾ നൽകിയ സഹായം പ്രയോജനപ്പെടുംമുമ്പ് റൊണാൾഡ് യാത്രയായി. തൂമ്പാക്കോട് വേളൂക്കരയിൽ പുളിക്ക പോളിയുടെയും ലിജിയുടെയും മകൻ റൊണാൾഡ് (16) ശനിയാഴ്ച പുലർച്ച 1.30ന് അമൃത ആശുപത്രിയിൽ നിര്യാതനായതോടെ നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രാർഥനകൾ വിഫലമായി. കുറ്റിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയായ റൊണാൾഡിനെ രക്താർബുദം പിടികൂടിയത് രണ്ടുവർഷം മുമ്പാണ്. ചികിത്സ നടത്തി സാമ്പത്തിക ബുദ്ധിമുട്ടിലായ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ മുന്നിട്ടിറങ്ങുകയായിരുന്നു. 40 ലക്ഷം രൂപയുണ്ടെങ്കിൽ മജ്ജ മാറ്റിവെക്കാമെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് തുക നാട്ടുകാർ പിരിച്ചെടുത്ത് കുടുംബത്തെ ഏൽപിച്ചു. എന്നാൽ, അതിനുള്ള ശസ്ത്രക്രിയ നടക്കുംമുമ്പാണ് മരണം റൊണാൾഡിനെ വിളിച്ചത്. അമ്മ ലിജി ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമാണ്. സഹോദരൻ: റോഷൻ.

