Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കവർച്ച കേസ് പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി

text_fields
bookmark_border
theft case
cancel
Listen to this Article

ചാലക്കുടി: വീട്ടിൽ കവർച്ച നടന്ന് മണിക്കൂറുകള്‍ക്കകം കൊരട്ടി പൊലീസ് പ്രതിയെ പിടികൂടി. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ വിരമിച്ച അധ്യാപകനായ ചിറമേല്‍ പൗലോസിന്‍റെ വീട്ടില്‍ നിന്നാണ് മോട്ടോറും ചെമ്പുപാത്രങ്ങളും അടക്കം ഏകദേശം 25,000 രൂപയുടെ സാധനങ്ങൾ മോഷണം പോയത്.

പരാതിയെ തുടർന്ന് ആക്രി സാധനങ്ങള്‍ വിൽക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശി മോസും മണ്ടല്‍ എന്നയാളെ പൊലീസ് പിടികൂടുകയായിരുന്നു. മോഷണത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന വിവരം അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.

കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ കൊരട്ടി എസ്.ഐ ഷാജു എടത്താടന്‍, എസ്.ഐ ഷിബു പോള്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.ടി. ടെസ്സി, പി.ടി. ഡേവിസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.ബി. അനീഷ് , പി.കെ. സജീഷ് കുമാര്‍, വിപിന്‍ പി. വിജയന്‍ എന്നിവരാണ് ഉണ്ടായിരുന്നത് .

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - robbery case accused was arrested within hours
Next Story