ചാലക്കുടിയിൽ റോഡ് ഷോ നടത്തി
text_fieldsമേലൂർ പള്ളിനടയിൽ എൽ.ഡി.എഫ് സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥ് പര്യടനം നടത്തുന്നു
ചാലക്കുടി: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണാർഥം ചാലക്കുടി ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥ് മേഖലയിൽ വോട്ട് അഭ്യർഥിച്ചിറങ്ങി. മേലൂർ, കാടുകുറ്റി പഞ്ചായത്തുകളിലും ചാലക്കുടി നഗരസഭയിലുമാണ് രവീന്ദ്രനാഥ് വ്യാഴാഴ്ച പര്യടനം നടത്തിയത്. മേലൂരിൽ പ്രധാന കേന്ദ്രമായ പള്ളിനട ഭാഗത്ത് വോട്ട് തേടി.
എൽ.ഡി.എഫ് നേതാക്കളായ എം.എസ്.സുനിത, പി.പി. ബാബു, എം.എം. രമേശൻ, എം.എസ്. ബിജു, മധു തൂപ്രത്ത് തുടങ്ങിയവർ നേതൃത്വം നൽകി. കാടുകുറ്റിയിൽ സി.ഡി. പോൾസൻ, ബാബു തോബ്ര, പി.സി.ശശി, എം. രാജഗോപാൽ, രാഖി കുട്ടപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി. ചാലക്കുടിയിൽ ഇടതു നേതാക്കളായ സി.എസ്. സുരേഷ്, ഡെന്നീസ് കെ. ആന്റണി, ഗംഗാധരൻ, ബിന്ദു ശശികുമാർ, ടി.ഡി. എലിസബത്ത്, ഗോപി, സക്കീർ, ബി.ഡി. ദേവസി, അശോകൻ എന്നിവർ നേതൃത്വം നൽകി.

