ക്രൈം ഇൻറലിജൻസ് അവാർഡ് റെജിക്ക്
text_fieldsറെജി
ചാലക്കുടി: 2021ലെ മികച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള ക്രൈം ഇൻറലിജൻസ് അവാർഡ് ചാലക്കുടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ എ.യു. റെജിക്ക്.
അന്തർ സംസ്ഥാന കുറ്റവാളികളെയും കേസുകളെയും കുറിച്ച വിവരങ്ങൾ ശേഖരിക്കാനും അത് ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുറ്റാന്വേഷണ സംഘങ്ങളുമായി ഫലപ്രദമായി പങ്കുവെക്കാനും തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ക്രൈം ഇൻറലിജൻസ്.
മുൻവർഷങ്ങളിൽ കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും കുറിച്ച് കൃത്യമായി നിരീക്ഷിച്ച് അതിലൂടെ അനവധി കുറ്റകൃത്യങ്ങൾ തെളിയിക്കാനും പ്രതികളെ പിടികൂടാനും നടത്തിയ സേവനമികവിനാണ് റെജിയെത്തേടി പുരസ്കാരമെത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ ഉൾപ്പെടെ 150ലധികം സദ്സേവന രേഖകളും കാഷ് റിവാർഡ്, അപ്രീസിയേഷൻ ലെറ്റർ എന്നിവക്കും അർഹനായിട്ടുണ്ട്.

