Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightനടുറോഡിൽ...

നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി

text_fields
bookmark_border
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ   ‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
cancel
camera_alt

കൊ​ട​ക​ര സ്റ്റേ​ഷ​നി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​ജെ. ഡെ​നി​ൻ ദേ​ശീ​യ​പാ​ത​യി​ൽ കേ​ടാ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ന​ന്നാ​ക്കു​ന്നു

ചാ​ല​ക്കു​ടി: മു​രി​ങ്ങൂ​ർ ജ​ങ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ന​ടു​റോ​ഡി​ൽ ബ്രേ​ക്ക് ഡൗ​ണാ​യ ബ​സ് റി​പ്പ​യ​ർ ചെ​യ്യാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ പൊ​ലീ​സു​കാ​ര​ന് അ​ഭി​ന​ന്ദ​നം. കൊ​ട​ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ഞ്ച​കു​ണ്ട് സ്വ​ദേ​ശി കെ.​ജെ. ഡെ​നി​ൻ ആ​ണ് സ​ന്ദ​ർ​ഭോ​ചി​ത​മാ​യ സേ​വ​ന​ത്തി​ന് കൈ​യ​ടി നേ​ടി​യ​ത്. മു​രി​ങ്ങൂ​രി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ സിം​ഗി​ൾ ലൈ​നാ​യി ഗ​താ​ഗ​തം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഭാ​ഗ​ത്ത് എ​യ​ർ ബ്രേ​ക്ക് ജാം ​ആ​യി റോ​ഡി​ൽ ഒ​രു വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ക്കാ​നാ​വാ​ത്ത വി​ധം ബ്ലോ​ക്കാ​യി കി​ട​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ന​ന്നാ​ക്കി​യാ​ണ് ഡെ​നി​ൻ മാ​തൃ​ക​യാ​യ​ത്. കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് ത​ന്നെ വാ​ഹ​ന​നി​ര ചാ​ല​ക്കു​ടി ക​ഴി​ഞ്ഞ് പേ​രാ​മ്പ്ര വ​രെ എ​ത്തി​യി​രു​ന്നു.

മു​രി​ങ്ങൂ​രി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്നി​ട​ത്താ​യി​രു​ന്നു ഡെ​നി​ന് ഡ്യൂ​ട്ടി. കെ.​എ​സ്.​ആ​ർ.​ടി.​സി മെ​ക്കാ​നി​ക്ക് ടീം ​എ​ത്താ​ൻ വൈ​കും എ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ഡെ​നി​ൻ ഉ​ട​നെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്റെ അ​ടി​യി​ലേ​ക്ക് ചെ​ന്ന് എ​യ​ർ ബ്രേ​ക്ക് ശ​രി​യാ​ക്കു​ക​യാ​യി​രു​ന്നു. കൂ​ടെ ഹൈ​വേ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ലി​ജു, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​ജീ​ഷ്, ഷ​ബീ​ർ എ​ന്നി​വ​രു​മു​ണ്ടാ​യി. കൊ​ര​ട്ടി പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഒ.​ജി. ഷാ​ജു​വും സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് മ​ന​സ്സി​ലാ​ക്കി ന​ട​പ​ടി​യെ​ടു​ത്ത ഡെ​നി​നെ മേ​ലു​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police officerThrissur
News Summary - Police officer took initiative to repair vehicle to avoid traffic block
Next Story