Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആത്മഹത്യശ്രമം നടത്തിയ ആളെ രക്ഷപ്പെടുത്തി

text_fields
bookmark_border
ആത്മഹത്യശ്രമം നടത്തിയ ആളെ രക്ഷപ്പെടുത്തി
cancel

ചാലക്കുടി: വൈദ്യുതിത്തൂണിന്​ മുകളിൽ കയറി ആത്മഹത്യഭീഷണി മുഴക്കിയ ആളെ ഫയർഫോഴ്സ് അനുനയിപ്പിച്ച് താഴെയിറക്കി. കോതമംഗലം സ്വദേശി അരുൺ പ്രകാശാണ്​ (23) ആത്മഹത്യക്ക് ശ്രമിച്ചത്. ഞായറാഴ്ച രാവിലെ 10.20നാണ് സംഭവം. ചാലക്കുടി പൊലീസ് സ്​റ്റേഷന് സമീപത്തെ വൈദ്യുതിത്തൂണിൽ കയറുകയായിരുന്നു.

ആളുകൾ താഴെയിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇറങ്ങിയില്ല. പൊലീസ്​ എത്തിയെങ്കിലും ഇയാൾ താഴെയിറങ്ങിയില്ല. ഇതോടെ പരിഭ്രാന്തിയായി. ഉടനെ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് ജീവനക്കാർ വാഹനം വൈദ്യുതിത്തൂണിനോട് ചേർത്തുനിർത്തി.

രണ്ടുപേർ വാഹനത്തിന് മുകളിൽ കയറി ഇയാളെ താഴെ ഇറക്കുകയായിരുന്നു. തുടർന്ന് പൊലീസിന് കൈമാറി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - person attempted for suicide rescued
Next Story