കൊരട്ടിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: മൂന്നു പേർ പിടിയിൽ
text_fieldsഹകീം, ഇർഷാദ്, നിതിൻ
ചാലക്കുടി: കൊരട്ടിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ മൂന്നു യുവാക്കൾ പിടിയിൽ. മൂന്നു വർഷമായി കൊരട്ടിയിൽ വാടകക്ക് താമസിക്കുന്ന എറണാകുളം സ്വദേശി ആളൂർ വീട്ടിൽ ഹകീം (32), മലപ്പുറം മഞ്ചേരി സ്വദേശി വള്ളിക്കപ്പറ്റ വീട്ടിൽ ഇർഷാദ് (28), അങ്കമാലി സ്വദേശി പാറോക്കാരൻ വീട്ടിൽ നിതിൻ (32) എന്നിവരാണ് അറസ്റ്റിലായത്.
ഇലക്ട്രിക്കൽ ഷോപ്പിെൻറ മറവിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചിരുന്നത്. ഇതിനായി പ്രതികൾ ഉപയോഗിച്ചിരുന്ന വിവിധ കമ്പനികളുടെ നൂറിലധികം സിം കാർഡുകളും വിദേശനിർമിത അതിനൂതന ഇലക്ട്രോണിക്സ് ഉപകരണങ്ങളും വിവിധ സ്ഥലങ്ങളിൽനിന്നും പ്രതികളുടെ വീടുകളിൽനിന്നും കണ്ടെടുത്തു.
പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

