യുവാവിന് വെട്ടേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
text_fieldsപിടിയിലായ ദീപു
ചാലക്കുടി: കൊരട്ടിയില് മദ്യപാനത്തിനിടെയുണ്ടായ തര്ക്കത്തില് ഒരാള്ക്ക് വെട്ടേറ്റു. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പുറം ഗോപുരന് വീട്ടില് സ്നേഹേഷിനാണ് (36) വെട്ടേറ്റത്. ഇയാളെ സെന്റ് ജെയിംസ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് അയല്വാസി വെളിയത്തുപറമ്പില് ദീപുവിനെയാണ് (32) കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി കട്ടപ്പുറം പാടത്ത് ഇവരും മറ്റു മൂന്നുപേരും ചേര്ന്നു മദ്യപിക്കുകയായിരുന്നു. നേരത്തേയുണ്ടായ വഴക്ക് പറഞ്ഞുതീര്ക്കാന് ദീപു 5,000 രൂപ ആവശ്യപ്പെട്ടെന്നും സ്നേഹേഷ് 2,000 രൂപ നല്കാമെന്നും സമ്മതിച്ചു. എന്നാല്, വഴങ്ങാതിരുന്ന ദീപു അവിടെനിന്ന് തിരിച്ചുപോയി.
പിന്നീട് ബൈക്കില് മറ്റൊരാളൊപ്പം സഞ്ചരിച്ച സ്നേഹേഷിനെ ബൈക്കില് എതിരെ വന്ന ദീപു വാക്കത്തി കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. ഇരുബൈക്കുകളും താഴെവീണു. വീണ്ടും വെട്ടുന്നതിനിടെ ബഹളംകേട്ട നാട്ടുകാര് എത്തിയാണ് സ്നേഹേഷിനെ രക്ഷപ്പെടുത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

