Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightഉറങ്ങുന്നവരുടെ...

ഉറങ്ങുന്നവരുടെ ആഭരണങ്ങൾ ജനലിലൂടെ കവരുന്നയാൾ പിടിയിൽ

text_fields
bookmark_border
ഉറങ്ങുന്നവരുടെ ആഭരണങ്ങൾ ജനലിലൂടെ കവരുന്നയാൾ പിടിയിൽ
cancel
camera_alt

പ്ര​തി മ​നീ​ഷ് മ​ധു

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വീ​ടിെൻറ ജ​ന​ൽ കു​ത്തി​ത്തു​റ​ന്ന് ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം ന​ട​ത്തി​യ ആ​ൾ പി​ടി​യി​ൽ. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി അ​യ്യ​പ്പ​ൻ​ത​ട്ടേ​ൽ വീ​ട്ടി​ൽ മ​നീ​ഷ് മ​ധു​വാ​ണ് (39) അ​റ​സ്​​റ്റി​ലാ​യ​ത്. പ്ര​തി അ​ടി​മാ​ലി-​ക​ല്ലാ​ർ​കു​ട്ടി റോ​ഡി​നു​സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി 40ലേ​റെ മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണി​യാ​ൾ. അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​ൽ ഇ​യാ​ൾ 'ടാ​ർ​സ​ൻ' പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ​മാ​സം നോ​ർ​ത്ത് ചാ​ല​ക്കു​ടി പ​ള്ളി​യു​ടെ പി​റ​കി​ലെ വീ​ട്ടി​ലും ഗോ​ൾ​ഡ​ൻ ന​ഗ​റി​ലെ വീ​ട്ടി​ലും വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും പൂ​ട്ടി വീ​ട്ടു​കാ​ർ ഉ​റ​ങ്ങു​ന്ന​തി​നി​ടെ പു​ല​ർ​ച്ച ജ​ന​ൽ​പാ​ളി കു​ത്തി​ത്തു​റ​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്​​ടി​ച്ചി​രു​ന്നു.

ശ​ബ്​​ദ​മി​ല്ലാ​തെ ജ​ന​ൽ തു​റ​ന്ന​ശേ​ഷം ഉ​റ​ങ്ങു​ന്ന​വ​രു​ടെ ശ്വാ​സോ​ച്ഛാസ​ത്തിെൻറ ഗ​തി മ​ന​സ്സി​ലാ​ക്കി​യാ​ണ് മോ​ഷ​ണ​ങ്ങ​ൾ. പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്​​ടാ​വ് കു​ടു​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftchalakkudy
News Summary - man who snatches jewelry of sleepers through window was caught
Next Story