Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightബജറ്റ്: ചാലക്കുടിക്ക്...

ബജറ്റ്: ചാലക്കുടിക്ക് കൈനിറയെ

text_fields
bookmark_border
ബജറ്റ്: ചാലക്കുടിക്ക് കൈനിറയെ
cancel
camera_alt

ബ​ജ​റ്റി​ൽ 8.50 കോ​ടി വി​ക​സ​ന​ത്തി​ന് അ​നു​വ​ദി​ച്ച ചാ​ല​ക്കു​ടി

താ​ലൂ​ക്ക് ആ​ശു​പ​ത്രി  

ചാ​ല​ക്കു​ടി: സം​സ്ഥാ​ന ബ​ജ​റ്റി​ൽ ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ന് കൈ​നി​റ​യെ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം.​എ​ൽ.​എ​ക്ക് നി​രാ​ശ. 154.75 കോ​ടി രൂ​പ​യു​ടെ നി​ർ​ദേ​ശ​മാ​ണ് ബ​ജ​റ്റി​ലേ​ക്ക് ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് സ​മ​ർ​പ്പി​ച്ചി​രു​ന്ന​തെ​ന്നും നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ദ്ധ​തി​ക​ളി​ൽ പ​ല​തും പ​രി​ഗ​ണി​ക്കാ​ത്ത​ത് നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും എം.​എ​ൽ.​എ പ്ര​തി​ക​രി​ച്ചു.

എ​ന്നാ​ൽ, ചാ​ല​ക്കു​ടി​യി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​ക്കാ​ൾ അ​ധി​കം പ​ദ്ധ​തി​ക​ൾ​ക്ക് നി​ർ​ദേ​ശ​മു​ണ്ട്. വാ​ഴ​ച്ചാ​ലി​ല്‍ ഗോ​ത്ര വ​ര്‍ഗ പൈ​തൃ​ക സം​ര​ക്ഷ​ണ കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ അ​ഞ്ചു കോ​ടി​രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 23 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള നാ​ല് റീ​ജ​ന​ൽ സ​യ​ൻ​സ് സെ​ന്റ​റു​ക​ളി​ലൊ​ന്ന് ചാ​ല​ക്കു​ടി​യി​ലേ​താ​ണ്.

പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 12 കോ​ടി അ​നു​വ​ദി​ച്ച മൂ​ന്ന് ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളി​ലൊ​ന്ന് ഷോ​ള​യാ​റാ​ണ്. പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​യി 10 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ചാ​ല​ക്കു​ടി താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ര്‍ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ല്‍ ഒ.​പി ബ്ലോ​ക്ക് നി​ർ​മാ​ണ​ത്തി​ന് 8.50 കോ​ടി, ചാ​ല​ക്കു​ടി ആ​ന​മ​ല റോ​ഡ് ബി.​എം ആ​ൻ​ഡ് ബി.​സി ചെ​യ്യാ​ൻ 12 കോ​ടി, ചാ​ല​ക്കു​ടി ക​ലാ​ഭ​വ​ന്‍ മ​ണി പാ​ര്‍ക്ക് ര​ണ്ടാം ഘ​ട്ട വി​ക​സ​നം-10 കോ​ടി, വാ​ഴ​ച്ചാ​ല്‍ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 2.5 കോ​ടി, കൊ​ട​ക​ര മാ​ര്‍ക്ക​റ്റ് ന​വീ​ക​ര​ണം മൂ​ന്ന് കോ​ടി, കൊ​ര​ട്ടി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​ക്ക് ആ​ധു​നി​ക രീ​തി​യി​ലു​ള്ള കെ​ട്ടി​ട നി​ർ​മാ​ണം ര​ണ്ട് കോ​ടി.

ചാ​ല​ക്കു​ടി പ​ന​മ്പി​ള്ളി മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ള​ജി​ല്‍ ഗ്രൗ​ണ്ടും പ​വ​ലി​യ​നും നി​ർ​മാ​ണം അ​ഞ്ച് കോ​ടി, ചാ​ല​ക്കു​ടി ഫ​യ​ര്‍ഫോ​ഴ്സി​ന് പു​തി​യ കെ​ട്ടി​ടം അ​ഞ്ച് കോ​ടി, ചാ​ല​ക്കു​ടി സ​ബ് ട്ര​ഷ​റി​ക്ക് പു​തി​യ കെ​ട്ടി​ടം ര​ണ്ട് കോ​ടി, ചാ​ല​ക്കു​ടി പു​ഴ​യോ​ര പാ​ത നി​ർ​മാ​ണം 10 കോ​ടി, കൊ​ട​ക​ര പേ​രാ​മ്പ്ര ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് ഒ.​പി ബ്ലോ​ക്ക് നി​ർ​മാ​ണം 1.5 കോ​ടി, ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ല്‍ പ​റ​യ​ന്‍തോ​ടി​ന്റെ​യും കൈ​വ​ഴി​ക​ളു​ടെ​യും ഒ​ന്നാം ഘ​ട്ട ന​വീ​ക​ര​ണം ര​ണ്ട് കോ​ടി.

ചാ​ല​ക്കു​ടി സേ​ക്ര​ഡ് ഹാ​ര്‍ട്ട് കോ​ള​ജി​ല്‍ സ്പോ​ര്‍ട്സ് കോം​പ്ല​ക്സ് നി​ർ​മാ​ണം 10 കോ​ടി, ചാ​ല​ക്കു​ടി പു​ഴ​യി​ല്‍ കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ര്‍ഡി​ല്‍ ഞെ​ര്‍ല​ക്ക​ട​വി​ല്‍‍ കു​ളി​ക്ക​ട​വ് കെ​ട്ടി​സം​ര​ക്ഷ​ണ​വും ഞെ​ര്‍ല​ക​ട​വ് മു​ത​ല്‍ പ​ള്ളി​ക്ക​ട​വ് വ​രെ പു​ഴ​യോ​രം കെ​ട്ടി സം​ര​ക്ഷി​ക്ക​ലും ര​ണ്ട് കോ​ടി, കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്തി​ല്‍ ചാ​ല​ക്കു​ടി പു​ഴ​ക്ക് കു​റു​കെ തൈ​ക്കൂ​ട്ടം ക​ട​വി​ല്‍ പാ​ലം നി​ർ​മാ​ണം 28 കോ​ടി.

മേ​ലൂ​ര്‍-​പ​രി​യാ​രം പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് ചാ​ല​ക്കു​ടി പു​ഴ​യി​ല്‍ ക​യ്യാ​ണി​ക്ക​ട​വി​ല്‍ ചെ​ക്ക് ഡാം ​നി​ർ​മാ​ണം 28 കോ​ടി, കൊ​ട​ക​ര ജി.​എ​ൻ.​ബി.​എ​ച്ച്.​എ​സ് സ്കൂ​ളി​ൽ അ​ഡീ​ഷ​ന​ൽ ബ്ലോ​ക്ക് നി​ർ​മാ​ണം 1.25 കോ​ടി, ചാ​ല​ക്കു​ടി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റേ​ഷ​ന്‍ ന​വീ​ക​ര​ണ​ത്തി​ന് 10 കോ​ടി, കോ​ട​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ക​മ്യൂ​ണി​റ്റി ഹാ​ളി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലും കെ​ട്ടി​ട നി​ർ​മാ​ണ​വും ഏ​ഴു​കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് ബ​ജ​റ്റി​ൽ ചാ​ല​ക്കു​ടി​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chalakkudyKerala Budget 2023
News Summary - kerala budget-chalakkudy
Next Story