Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightരണ്ടുപേർക്കെതിരെ കാപ്പ...

രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി

text_fields
bookmark_border
arrest
cancel
camera_alt

സോ​ജ​ൻ

ചാ​ല​ക്കു​ടി: ര​ണ്ട് ഗു​ണ്ട​ക​ള്‍ക്കെ​തി​രെ പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി. ചാ​ല​ക്കു​ടി പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട ചൗ​ക്ക സ്വ​ദേ​ശി​യാ​യ ചി​ത​ല​ന്‍ വീ​ട്ടി​ല്‍ സോ​ജ​ന്‍, വ​ര​ന്ത​ര​പ്പി​ള്ളി സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഗു​ണ്ട​യും നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ വ​ര​ന്ത​ര​പ്പി​ള്ളി പൗ​ണ്ട് സ്വ​ദേ​ശി കാ​ട്ടാ​ള​ന്‍ വീ​ട്ടി​ല്‍ ജി​ബി​ന്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കാ​പ്പ ചു​മ​ത്തി​യ​ത്.

വ്യാ​ജ​മ​ദ്യ കേ​സു​ക​ൾ, ക​വ​ര്‍ച്ച, മ​ണ​ല്‍ ക​ട​ത്ത്, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക തു​ട​ങ്ങി 34 കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് സോ​ജ​ന്‍. ക​ഴി​ഞ്ഞ മാ​സം കൊ​ര​ട്ടി സ്റ്റേ​ഷ​നി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച​തി​നെ തു​ട​ര്‍ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ഡോ​ങ്‌​ഗ്രെ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ശൂ​ർ റേ​ഞ്ച് ഡി.​ഐ.​ജി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന നോ​ർ​ത്ത് സോ​ൺ ഐ.​ജി നീ​ര​ജ്‌​കു​മാ​ർ ഗു​പ്‌​ത​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

അ​ഞ്ച്​ വ​ധ​ശ്ര​മ കേ​സു​ക​ളി​ലും ക​ഞ്ചാ​വ് കൈ​വ​ശം സൂ​ക്ഷി​ക്ക​ല്‍, ആ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ തു​ട​ങ്ങി പ​തി​മൂ​ന്നോ​ളം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ജി​ബി​ന്‍. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ 17 വ​യ​സ്സു​ള്ള കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ്യാ​ജ പോ​ക്സോ കേ​സ് ന​ൽ​കാ​ൻ പ്രേ​രി​പ്പി​ച്ച കേ​സി​ല്‍ ഉ​ള്‍പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​ര്‍ വി.​ആ​ർ. കൃ​ഷ്ണ തേ​ജ​യാ​ണ്​ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kappaarrestkappa charged
News Summary - Kappa was charged against two people
Next Story