കാപ്പ ലംഘിച്ചയാൾ അറസ്റ്റിൽ
text_fieldsപ്രതി ഷമീർ
ചാലക്കുടി: കാപ്പ ചുമത്തി നാടുകടത്തിയയാളെ ഉത്തരവ് ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി വെട്ടുകടവ് പതിനാറ് കോളനി കല്ലുപറമ്പിൽ ഷമീറിനെയാണ് (36) ചാലക്കുടി എസ്.എച്ച്.ഒ കെ.എസ്. സന്ദീപ് ആണ് അറസ്റ്റ് ചെയ്തത്.
ചാലക്കുടി സ്റ്റേഷൻ പരിധിയിലെ റൗഡിയും 10 കേസുകളിലെ പ്രതിയുമാണ് ഇയാൾ. കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തിയിരുന്നു. കാലാവധി തീരുംമുമ്പ് വെട്ടുകടവിലുള്ള വീട്ടിലെത്തിയതായി വിവരം ലഭിച്ച പൊലീസ് അവിടെയെത്തിയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിലാണ് നാടുകടത്തിയത്. സബ് ഇൻസ്പെക്ടർമാരായ ഷാജുഎടത്താടൻ, ജോൺസൻ, പൊലീസ് ഉദ്യോഗസ്ഥരായ ശ്യാംചന്ദ്രൻ, സുരേഷ് കുമാർ എന്നിവർ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതി റിമാൻഡ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് മാറ്റി.

