Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightനി​റ​വാ​ർ​ന്ന...

നി​റ​വാ​ർ​ന്ന പാ​ട്ടോ​ർ​മ​യി​ൽ ക​ലാ​ഭ​വ​ൻ മ​ണി

text_fields
bookmark_border
നി​റ​വാ​ർ​ന്ന പാ​ട്ടോ​ർ​മ​യി​ൽ ക​ലാ​ഭ​വ​ൻ മ​ണി
cancel
camera_alt

ചാ​ല​ക്കു​ടി ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​ൽ ന​ട​ന്ന ക​ലാ​ഭ​വ​ൻ മ​ണി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ‘ചി​ര​സ്മ​ര​ണ’ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ചാ​ല​ക്കു​ടി: ജ​ന്മ​നാ​ടാ​യ ചാ​ല​ക്കു​ടി നി​റ​വാ​ർ​ന്ന പാ​ട്ടോ​ർ​മ​ക​ളി​ൽ ക​ലാ​ഭ​വ​ൻ മ​ണി​യെ അ​നു​സ്മ​രി​ച്ചു. മ​ണി​യു​ടെ വേ​ർ​പാ​ടി​ന് ആ​റു വ​ർ​ഷം തി​ക​യു​ന്ന ചാ​ല​ക്കു​ടി​യി​ൽ ന​ഗ​ര​സ​ഭ അ​ട​ക്കം വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​പു​ല​മാ​യ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യും സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡും ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക ട്ര​സ്റ്റും ചേ​ർ​ന്ന് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ചാ​ല​ക്കു​ടി ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ക​ലാ​സ​ന്ധ്യ​യും ന​ട​ത്തി. മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ​ന്യു​മ​ന്ത്രി കെ. ​രാ​ജ​ൻ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ഒ. പൈ​ല​പ്പ​ൻ, യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. സ​തീ​ഷ്, ന​ഗ​ര​സ​ഭ അം​ഗം ബി​ജു എ​സ്. ചി​റ​യ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള ക​ലാ​ഭ​വ​ൻ മ​ണി പു​ര​സ്കാ​രം ശ​ശി​ധ​ര​ൻ മ​ട്ട​ന്നൂ​രും യു​വ​പ്ര​തി​ഭ​ക്കു​ള്ള പു​ര​സ്കാ​രം ഡോ. ​എ.​എ​സ്. അ​ഖി​ല​യും ഏ​റ്റു​വാ​ങ്ങി. പ്ര​മു​ഖ ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന ഗാ​ന​സ​ന്ധ്യ ന​ട​ന്നു.

ചാ​ല​ക്കു​ടി എ​സ്.​എ​ൻ ഹാ​ളി​ൽ രാ​വി​ലെ മു​ത​ൽ സം​സ്ഥാ​ന ത​ല​ത്തി​ലു​ള്ള മ​ണി​നാ​ദം നാ​ട​ൻ​പാ​ട്ട് മ​ത്സ​ര​വും ന​ട​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ഒ. പൈ​ല​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പി. ​സു​ന്ദ​ർ​ദാ​സ്, യു.​എ​സ്‌. അ​ജ​യ​കു​മാ​ർ, ന​ഗ​ര​സ​ഭ അം​ഗ​ങ്ങ​ളാ​യ വി.​കെ. ജോ​ജി, ദീ​പു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. 14 ജി​ല്ല ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഒ​ന്നാം സ്ഥാ​നം ഒ​രു ല​ക്ഷം രൂ​പ ഓ​ർ​മ യു​വ ക്ല​ബ് വ​ണ്ണാ​ത്തി​കാ​വ് കാ​സ​ർ​കോ​ട്, ര​ണ്ടാം സ​മ്മാ​നം 75,000 രൂ​പ യു​വ ക്ല​ബ് പാ​ല​ക്കാ​ട്, മൂ​ന്നാം സ്ഥാ​നം 50,000 രൂ​പ എം.​ജി.​എം സ്മാ​ര​ക ക​ലാ​സ​മി​തി കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ നേ​ടി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ കു​ന്നി​ശ്ശേ​രി രാ​മ​ൻ സ്മാ​ര​ക ക​ലാ​ഗൃ​ഹ​ത്തി​ൽ ക​ലാ​ഭ​വ​ൻ മ​ണി കു​ടും​ബ​ട്ര​സ്റ്റ്, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം, പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി, ചാ​ല​ക്കു​ടി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ, ചാ​ല​ക്കു​ടി​യി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഘ​ട​ന​യാ​യ ഫേ​യ്സ് എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ ന​ട​ത്തി.

പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക​ൻ ച​രു​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ല​ക്കു​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ഒ. പൈ​ല​പ്പ​ൻ, കു​ള​പ്പു​ള്ളി ലീ​ല, സി​നി​മാ​താ​രം സാ​ജു ന​വോ​ദ​യ, ശ്രീ​രേ​ഖ സ​ന്ദീ​പ്, പ്ര​തി​പ​ക്ഷ നേ​താ​വ് സി.​എ​സ്. സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ക​ലാ​ഭ​വ​ൻ മ​ണി കു​ടും​ബ​ട്ര​സ്റ്റ് ന​ൽ​കി വ​രു​ന്ന ഈ ​വ​ർ​ഷ​ത്തെ ക​ലാ​ഭ​വ​ൻ മ​ണി പു​ര​സ്കാ​രം പ്ര​ശ​സ്ത നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ മ​ണി​ക​ണ്ഠ​ൻ വ​യ​നാ​ട് ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalabhavan mani
News Summary - Kalabhavan Mani memorial meet
Next Story