പേസ്മേക്കർ െവക്കാൻ സുമനസ്സുകളുടെ കനിവ് കാത്ത് ജോൺസൺ
text_fieldsചാലക്കുടി: ഹൃദയ സംബന്ധമായ ഗുരുതര അസുഖം ബാധിച്ച ഗൃഹനാഥൻ കാർഡിയാക് പേസ്മേക്കർ സ്ഥാപിക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു. പരിയാരം കുറ്റിക്കാട് കൈതാരത്ത് കെ.ടി. ജോൺസണാണ് (51) കനിവ് തേടുന്നത്. രണ്ട് വർഷത്തിലേറെയായി ജോലിക്ക് പോകാൻ പോലും കഴിയാതെ ബുദ്ധിമുട്ടിലാണ്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. പേസ്മേക്കർ വക്കാൻ 10 ലക്ഷത്തിൽപരം രൂപ ചെലവ് വരും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഇത് താങ്ങാനാവത്തതാണ്.വാർഡ് അംഗം സിനി ലോനപ്പെൻറ നേതൃത്വത്തിൽ ചികിത്സ സഹായത്തിനായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് പരിയാരം ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് നമ്പർ: 0065053000063967. ഐ.എഫ്.എസ്.സി കോഡ്: SIBL0000065. ഫോൺ: 8590702832.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

