കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരാൾ പിടിയിൽ
text_fieldsപ്രതി ഷിബു ഉമ്മൻ
ചാലക്കുടി: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ചാലക്കുടി സ്വദേശികളായ രണ്ടുപേരിൽനിന്ന് 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. ആലപ്പുഴ ചുനക്കര നോർത്ത് അരാരത്ത് വീട്ടിൽ ഷിബു ഉമ്മനാണ് (48) അറസ്റ്റിലായത്. 2019 ജനുവരി മുതൽ 2020 മേയ് വരെ വിവിധ ഇടവേളയിലാണ് കേസിനാസ്പദ സംഭവം.
ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, എസ്.ഐമാരായ എം.എസ്. ഷാജൻ, സജി വർഗീസ്, എസ്.ഐ ജിനുമോൻ തച്ചേത്ത്, എ.എസ്.ഐമാരായ സതീശൻ മടപ്പാടിൽ, റോയ് പൗലോസ്, സി.എ. ജോബ്, പി.എം. മൂസ, സീനിയർ സി.പി.ഒമാരായ വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ് എന്നിവരും ഉണ്ടായിരുന്നു.

