എഫ്.സി.ഐ റോഡിലെ അനധികൃത പാർക്കിങ് ദുരിതം
text_fieldsചാലക്കുടി എഫ്.സി.ഐ റോഡിലെ പാർക്കിങ്
ചാലക്കുടി: പടിഞ്ഞാറേ ചാലക്കുടി എഫ്.സി.ഐ റോഡിൽ വീണ്ടും അനധികൃത പാർക്കിങ് പ്രദേശവാസികൾക്ക് ദുരിതമായി. ലോറികൾ പലവീടുകളുടെയും മുൻവശത്ത് നിർത്തുകയാണ്. ലോഡ് കാത്തുകിടക്കുന്ന വാഹനങ്ങൾ ഗതാഗതത്തിനും വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. ഇത്തരം അനധികൃതമായ ലോറി പാർക്കിങ് സമീപവാസികളുടെയും റെസിഡന്റ് അസോസിയേഷനുകളുടെയും ആവശ്യപ്രകാരം മുൻ ഡിവൈ.എസ്.പി വിളിച്ചുചേർത്ത യോഗത്തിൽ കൃത്യമായ തീരുമാനമെടുത്തിരുന്നു. ഇതുപ്രകാരം കുറച്ചുകാലമായി ലോറി പാർക്കിങ് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ വീണ്ടും ലോറി പാർക്കിങ് ആരംഭിച്ചത് റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ചാലക്കുടി പൊലീസ് അധികാരികളുടെ ശ്രദ്ധ ഉണ്ടാവണമെന്നും ശക്തമായ നടപടികളെടുക്കണമെന്നും ചാലക്കുടി റെസിഡന്റ്സ് അസോസിയേഷൻ കോഓഡിനേഷൻ ട്രസ്റ്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

