Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightവീ​ട് ആ​ക്ര​മി​ച്ച...

വീ​ട് ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
home invasion arrest
cancel
camera_alt

നി​ഖി​ൽ, ജി​േ​ൻ​റാ

ചാ​ല​ക്കു​ടി: പോ​ട്ട​യി​ൽ വ്യാ​പാ​രി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. ഒ​ന്നാം പ്ര​തി ആ​ളൂ​ർ പൊ​ന്മി​നി​ശ്ശേ​രി ജി​േ​ൻ​റാ (35), മൂ​ന്നാം പ്ര​തി ആ​ളൂ​ർ അ​രി​ക്കാ​ട​ൻ ലി​ജി​ൻ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രും ഒ​ളി​വി​ലാ​യി​രു​ന്നു. ര​ണ്ടാം പ്ര​തി ആ​ളൂ​ർ ചേ​ര്യേ​ക്ക​ര നി​ഖി​ൽ തോ​മ​സി​നെ (36) നേ​ര​േ​ത്ത പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

മേ​യ് മൂ​ന്നി​ന് രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. രാ​ത്രി ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ അ​ക്ര​മി​ക​ൾ മു​ൻ​വൈ​രാ​ഗ്യ​ത്തി​െൻറ പേ​രി​ൽ പോ​ട്ട കൈ​നാ​ട​ത്ത് പ​റ​മ്പി​ൽ ജെ​സ്​​റ്റി​െൻറ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​സ്തു​ക്ക​ൾ ന​ശി​പ്പി​ക്കു​ക​യും വീ​ട്ടു​കാ​രെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ജെ​സ്​​റ്റി​ൻ, ഭാ​ര്യ ജി​ജി, മൂ​ന്ന് വ​യ​സ്സാ​യ കു​ഞ്ഞ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. വീ​ട്ടു​മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ട് കാ​റു​ക​ളും ത​ക​ർ​ത്തി​രു​ന്നു.

ജ​സ്​​റ്റി​ൻ ആ​ളൂ​രി​ൽ സ്​​റ്റേ​ഷ​ന​റി വ്യാ​പാ​രി​യാ​ണ്. ക​ട​യു​ടെ സ​മീ​പം തു​ട​ർ​ച്ച​യാ​യി മ​ദ്യ​പി​ക്കു​ന്ന​ത് എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ചാ​ല​ക്കു​ടി സി.​ഐ, എ​സ്.​ഐ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestHome invasion
News Summary - home invasion; two arrested
Next Story