Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോർമല പുകയുന്നു; കത്തിനശിച്ചത് ഹെക്ടറുകളോളം വനഭൂമി

text_fields
bookmark_border
മലയുടെ അപ്പുറത്ത് തീ പടരുന്നതായി ആശങ്ക
കോർമല പുകയുന്നു; കത്തിനശിച്ചത് ഹെക്ടറുകളോളം വനഭൂമി
cancel
camera_alt

കോ​ർ​മ​ല​യി​ൽ ആ​ശ്ര​മം പ​ള്ളി​യു​ടെ പി​ൻ​ഭാ​ഗ​ത്ത് പു​ക​യു​യ​രു​ന്നു

ചാലക്കുടി: കോടശ്ശേരി കോർമലയിൽ ചാലക്കുടി വനം ഡിവിഷനിൽ ഹെക്ടറുകളോളം വനഭൂമി കത്തിനശിച്ചു. കോർമലയുടെ മുകൾപരപ്പിലെ വനമേഖല പൂർണമായും കത്തിച്ചാമ്പലായിട്ടുണ്ട്. ഇവിടത്തെ വന്യജീവികളും കാട്ടുതീയിൽ വെന്തുമരിച്ചതായി സംശയിക്കുന്നു. തിങ്കളാഴ്ച പകലും മലയുടെ മുകൾ ഭാഗത്ത് വലിയ തോതിൽ പുകപടലം ഉയരുന്നുണ്ടായിരുന്നു. കാറ്റത്ത് പുകപടലം ജനവാസ പ്രദേശത്തേക്കും വ്യാപിച്ചു.

രണ്ടു കൈ, കോർമല ജനവാസ മേഖലയിലേക്ക് തീ കൂടുതലായി ഇറങ്ങിയിട്ടില്ല. എതാനും സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലേക്ക് തീ പടർന്നിരുന്നെങ്കിലും അത് കൂടുതൽ വ്യാപിക്കാതെ ശ്രദ്ധിച്ചിരുന്നു. എന്നാൽ, മലയുടെ അപ്പുറത്ത് തീ പടരുന്നതായി ആശങ്കയുണ്ട്.

എതാനും ദിവസമായി വനമേഖലയിൽ തീപിടിത്തം ആരംഭിച്ചിട്ട്. വനം വകുപ്പിന് തീ വ്യാപിക്കുന്നത് തടയാൻ സാധിച്ചിട്ടില്ല. ചെറിയ തോതിൽ ആരംഭിച്ച കാട്ടുതീ വനമേഖലയെ നശിപ്പിക്കുകയായിരുന്നു.

കോടശേരിയിൽ കുറ്റിച്ചിറയ്ക്കടുത്ത് കോർമല ആശ്രമത്തിനു പിൻഭാഗത്തുള്ള വനത്തിലാണ് ഞായറാഴ്ച കാട്ടുതീ നിയന്ത്രണാതീതമായി പടർന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയിൽ കാട്ടുതീയുടെ സാന്നിധ്യം ഉണ്ടാകാൻ തുടങ്ങിയിട്ട്. ഈ മേഖലയിൽ ഇത്രയും ഗുരുതരമായ തീപിടിത്തം സമീപകാലത്ത് ഉണ്ടായിട്ടില്ല. ഇപ്പോഴുണ്ടായ തീപിടിത്തത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.

എന്നാൽ, ആദ്യഘട്ടത്തിൽ ഇത് നിയന്ത്രണ വിധേയമായിരുന്നു. വേനലിന്‍റെ അന്തരീക്ഷത്തിൽ താപനില വൻ തോതിൽ വർധിച്ചതാവാം ഒരു പക്ഷേ കാരണമായി കരുതുന്നത്. ഉണങ്ങിയ ഇലകളിലും അടിക്കാടിലും തീ ആളിപ്പടരുകയായിരുന്നു.ഇതോടെ വൻ കാട്ടുമരങ്ങളിലേക്കും ആളിപ്പടർന്ന് വനമേഖലയാകെ കത്തിനശിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hectares of forest land were burnt in Kormala
Next Story