കാടുകുറ്റിയിൽ കുരങ്ങുകളുടെ ശല്യം
text_fieldsകാടുകുറ്റിയിൽ കാട്ടിൽ നിന്ന് എത്തിയ കുരങ്ങുകളിലൊന്ന്
ചാലക്കുടി: കാട്ടിൽ നിന്ന് നാട്ടിലിറങ്ങിയ കുരങ്ങുകളുടെ സംഘം കാടുകുറ്റിയിൽ ശല്യമുണ്ടാക്കുന്നതായി നാട്ടുകാരുടെ പരാതി. കടുത്ത വേനലിനെ തുടർന്ന് വനമേഖലയിൽ നിന്ന് പുഴയോരംവഴി എത്തിയതാണ് കുരങ്ങുകളെന്ന് കരുതുന്നു. ചക്കയും മാങ്ങയും സുലഭമായതോടെ ഇവ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.
കാടുകുറ്റി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ വിവിധ പ്രദേശങ്ങളിലാണ് ആറോളം കുരങ്ങന്മാരടങ്ങുന്ന സംഘം വിലസുന്നത്. ആരെങ്കിലും ഭക്ഷണം നല്കിയാൽ പിന്നീട് കിട്ടാതെ വരുമ്പോള്‍ ആക്രമണത്തിലേക്ക് തിരിയുകയാണിവ.
ഉപദ്രവം വർധിച്ചതോടെ വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്ന് വാര്‍ഡ് അംഗവും കാടുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.സി. അയ്യപ്പന് പറഞ്ഞു. കുരങ്ങുകളെ ആരും ഉപദ്രവിക്കരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. ചക്കയും മാങ്ങയും കിട്ടാതെ വരുമ്പോള്‍ പുഴയോരം ചേന്ന് അവ തനിയെ കാട്ടിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്.

