Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightപ്ര​ധാ​നാ​ധ്യാ​പ​ക​നെ...

പ്ര​ധാ​നാ​ധ്യാ​പ​ക​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഗു​ണ്ട പി​ടി​യി​ൽ

text_fields
bookmark_border
എ​ബി​ൻ
cancel
camera_alt

എ​ബി​ൻ

ചാ​ല​ക്കു​ടി: പ​രി​യാ​ര​ത്ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ പ്ര​ധാ​ന അ​ധ്യാ​പ​ക​നെ​യും കു​ടും​ബ​ത്തെ​യും കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട​ പി​ടി​യിൽ. പ​രി​യാ​രം ഒ​റ്റ​ക്കൊ​മ്പ​ൻ സ്വ​ദേ​ശി മു​യ​ൽ എ​ബി എ​ന്ന നെ​ല്ലി​ശ്ശേ​രി എ​ബി​നാ​ണ് (33) പി​ടി​യി​ലാ​യ​ത്. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​ന​വ​നീ​ത് ശ​ർ​മ്മ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്.

ഏ​പ്രി​ൽ 29ന് ​കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മാ​ള സ്വ​ദേ​ശി​യുടെ മു​ന്നിലൂ​ടെ വേ​ഗ​ത കു​റ​ച്ച് കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ്കൂ​ട്ട​റോ​ടി​ച്ച എ​ബി​നോ​ട് സൈ​ഡി​ലൂ​ടെ ഓ​ടി​ച്ചു​കൂ​ടെ എ​ന്നു ചോ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ബി​ൻ കാ​റി​ന്റെ മു​ൻ​വ​ശ​ത്തെ​യും സൈ​ഡി​ലെ​യും ചി​ല്ലു​ക​ൾ ഹെ​ൽ​മ​റ്റ് കൊ​ണ്ട് ത​കർക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി ആ​ർ. അ​ശോ​ക​ൻ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. സ​ജീ​വ്, അ​ഡീ​ഷ​ന​ൽ എ​സ്.​ഐ ജോ​ഫി ജോ​സ്, ക്രൈം​സ്ക്വാ​ഡ് എ​സ്.​ഐ​മാ​രാ​യ വി.​ജി. സ്റ്റീ​ഫ​ൻ, സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, എ.​എ​സ്.​ഐ പി.​എം. മൂ​സ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ എ.​യു. റെ​ജി, എം.​ജെ. ബി​നു, ഷി​ജോ തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് എ​ബി​നെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsAttack
News Summary - Goon arrested for assaulting principal
Next Story