Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightമുരിങ്ങൂരിൽ കണ്ട...

മുരിങ്ങൂരിൽ കണ്ട അസ്ഥികൂടത്തിന്‍റെ ഫോറൻസിക്​ പരിശോധന നടത്തി

text_fields
bookmark_border
മുരിങ്ങൂരിൽ കണ്ട അസ്ഥികൂടത്തിന്‍റെ ഫോറൻസിക്​ പരിശോധന നടത്തി
cancel

ചാലക്കുടി: മുരിങ്ങൂരിൽ പാലത്തിനടിയിൽ കണ്ട അസ്ഥികൂടത്തിന്റെ ഫോറൻസിക് പരിശോധന നടത്തി. 40 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്‍റേതാ​ണെന്നാണ്​ പരിശോധനയിൽ വ്യക്തമായത്​. എന്നാൽ മരണ കാരണം കണ്ടെത്താനായിട്ടില്ല. മരിച്ച ആളെ തിരിച്ചറിയാനുള്ള പൊലീസിന്റെ അന്വേഷണം തുടരുകയാണ്. അസ്ഥികൂടം ചുനക്കരയിൽനിന്ന്​ കാണാതായ ദലിത് നേതാവിന്‍റേതാണെന്ന്​ സംശയം ഉയർന്നെങ്കിലും ബന്ധുക്കൾ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. അസ്ഥികൂടത്തിന്​ എത്ര പഴക്കമുണ്ടെന്ന്​ ബന്ധപ്പെട്ടവർ വെളിപ്പെടുത്തിയില്ല.

2018ലെ പ്രളയത്തിൽ മുങ്ങിപ്പോയ പ്രദേശമാണിത്. അതിനാൽ പ്രളയത്തിൽ മരിച്ച ആരുടെയെങ്കിലും ശരീരം കലുങ്കിനടിയിൽ തങ്ങിപ്പോയതാണോയെന്ന്​ അന്വേഷിക്കുന്നുണ്ട്​. എന്നാൽ പ്രദേശത്ത്​ ആരെയും കാണാതായതായി പരാതി ഉണ്ടായിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി ജോലി ചെയ്തിരുന്ന സ്ഥലമാണിത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടോടെയാണ് മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിൽ പാലത്തുഴിപാലത്തിന് സമീപത്തെ കൽവെർട്ടിനടിയിൽ അസ്ഥികൂടം കണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forensic ExaminationSkeletonMuringur
News Summary - Forensic examination of the skeleton found in Muringur
Next Story