Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടശ്ശേരി പഞ്ചായത്തിലെ പീലാർമുഴിയിൽ തീ പടരുന്നു

text_fields
bookmark_border
കോടശ്ശേരി പഞ്ചായത്തിലെ പീലാർമുഴിയിൽ തീ പടരുന്നു
cancel
camera_alt

കോ​ട​ശ്ശേ​രി​യി​ൽ പീ​ലാ​ർ​മു​ഴി​യി​ലെ തീ​പി​ടി​ത്തം

ചാലക്കുടി: വ്യാഴാഴ്ച രാത്രി കോടശ്ശേരി പഞ്ചായത്ത് വെട്ടിക്കുഴി, പീലാർമുഴി മേഖലയിൽ വീണ്ടും തീപിടിത്തം. രാത്രിയിലും അഗ്നിരക്ഷാസേന തീയണക്കാൻ ശ്രമം തുടരുന്നു.

കഴിഞ്ഞ ദിവസം വിവിധ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 15 ഏക്കറോളം തോട്ടഭൂമിയിൽ തീ പിടിച്ചത് അഗ്നിരക്ഷാസേനയെത്തി അണച്ചിരുന്നു. അതിനോട് ചേർന്ന് തന്നെയാണ് വ്യാഴാഴ്ച വൈകീട്ട് തീപിടിത്തം ഉണ്ടായത്. വൈകുന്നേരം ഏഴരയോടെയാണ് അഗ്നിരക്ഷാ സേനക്ക് അറിയിപ്പ് ലഭിക്കുന്നത്. കുന്നും മലയും ചേർന്ന ഭാഗമായതിനാൽ വാഹനം എത്താൻ പ്രയാസകരമാണ്. അതിനാൽ ഫയർ ബീറ്റ് ഉപയോഗിച്ച് തീ അടിച്ചു കെടുത്തുകയാണ് അഗ്നിരക്ഷാസേന ചെയ്യുന്നത്. ഇത് ഏറെ ശ്രമകരമാണ്.

ചാലക്കുടി ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എ. ഷഹാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ശ്യാംമോഹൻ, സന്തോഷ് കുമാർ, എസ്. സൂരജ് കുമാർ, അഖിൽ ആർ. നായർ, വി.എൻ. അരുൺ, എസ്.വി. അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് തീയണക്കൽ തുടരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire breaks out in Peelarmuzhi, Kodassery Panchayat
Next Story