മകളുടെ മൈലാഞ്ചി കല്യാണത്തിന് യുവതികളുടെ വിവാഹം നടത്തി ദമ്പതികൾ
text_fieldsഐഷ മറ്റ് രണ്ട് വധുവരന്മാർക്കൊപ്പം
ചാലക്കുടി: മകളുടെ മൈലാഞ്ചി കല്യാണത്തിെൻറ ദിവസം രണ്ട് യുവതികളുടെ വിവാഹം നടത്തി ചാലക്കുടി സ്വദേശി കറുകപാടത്ത് പുത്തൻവീട്ടിൽ മുഹമ്മദ് ബുഖാരിയും ഭാര്യ ഷാഹിദയും. മകൾ ഡോ. ഐഷ നിലോഫറിെൻറ മൈലാഞ്ചി കല്യാണത്തിന് രണ്ട് യുവതികളുടെ വിവാഹത്തിന് ഇവർ തുണയായത്.
വെള്ളാഞ്ചിറ കാഞ്ഞിരപ്പറമ്പിൽ മനാഫിെൻറ മകൾ ശബ്നയും വെള്ളാഞ്ചിറ തറയിൽ അലിയുടെ മകൻ ആഷിക്കും കുറ്റിക്കാട് കല്ലുമട തിലകെൻറ മകൾ ശ്രീജയും വല്ലപ്പുഴ അരുണുമാണ് വിവാഹിതരായ നവദമ്പതിമാർ. ചാലക്കുടി ടൗൺ ഇമാം ഹുസൈൻ ബാഖവിയുടെ ആശീർവാദത്തിലാണ് ശബ്നയുടെയും ആഷിക്കിെൻറയും വിവാഹം നടന്നത്. പുഷ്പഹാരം ചാർത്തിയാണ് ഷീജയും അരുണും വിവാഹിതരായത്. നഗരസഭ അംഗം സുമ ബൈജു അടക്കം പരിമിതമായ ആളുകളാണ് ചടങ്ങിന് സാക്ഷ്യംവഹിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.