നിര്‍ധന രോഗിക്ക് ആംബുലൻസ് നിഷേധിച്ചതായി പരാതി
text_fieldsചാലക്കുടി: താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത എസ്.സി. വിഭാഗത്തിലെ നിര്‍ധന രോഗിക്ക് ആശുപത്രി സൂപ്രണ്ട് ആംബുലന്‍സ് നിഷേധിച്ചതായി പരാതി. പഴൂക്കര മഠപ്പാട്ടില്‍ വീട്ടില്‍ വത്സലക്കാണ് (50) ആംബുലന്‍സ് നിഷേധിച്ചത്. പനിയും അതിസാരവുമായെത്തിയ രോഗിയെ ഡോക്ടര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. എസ്.സി വിഭാഗത്തിൽപ്പെട്ടവര്‍ക്ക് സൗജന്യ ആംബുലന്‍സ് ഒരുക്കണമെന്നിരിക്കേ സുപ്രണ്ട് അത് നിഷേധിച്ചെന്നാണ് ആരോപണം.
വാര്‍ഡ് കൗണ്‍സിലറെ അറിയിച്ച് പണം വാങ്ങി പുറത്ത് നിന്നുള്ള ആംബുലന്‍സ് വിളിക്കാനായിരുന്നു നിര്‍ദേശമെന്ന് പരാതിയിൽ പറയുന്നു. വാര്‍ഡ് കൗണ്‍സലര്‍ വി.ജെ. ജോജി ആംബുലൻസിന് പണം നൽകി. തുടർന്ന് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

