Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightവ​ഴി​യോ​ര​ത്ത്...

വ​ഴി​യോ​ര​ത്ത് കേ​ബ്​​ൾ ക​ത്തി​ച്ച​ത്​ ചോദ്യം ചെ​യ്​ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​കനെ സ്ത്രീ​ക​ൾ ചേർന്ന് പെ​ട്രോ​ളൊ​ഴി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
വ​ഴി​യോ​ര​ത്ത് കേ​ബ്​​ൾ ക​ത്തി​ച്ച​ത്​ ചോദ്യം ചെ​യ്​ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​കനെ സ്ത്രീ​ക​ൾ ചേർന്ന് പെ​ട്രോ​ളൊ​ഴി​ച്ച​താ​യി പ​രാ​തി
cancel


ചാ​ല​ക്കു​ടി: വ​ഴി​യോ​ര​ത്ത് കേ​ബ്​​ൾ ക​ത്തി​ക്കു​ന്ന​ത് അ​ന്വേ​ഷി​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു നേ​രെ ത​മി​ഴ് സ്ത്രീ​ക​ൾ പെ​ട്രോ​ൾ ഒ​ഴി​ച്ച​താ​യി പ​രാ​തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30ന് ​ചാ​ല​ക്കു​ടി​പ്പാ​ല​ത്തി​ന് സ​മീ​പം മു​രി​ങ്ങൂ​ർ ദേ​ശീ​യ പാ​ത​യോ​ര​ത്താ​ണ് സം​ഭ​വം. മു​ൻ വാ​ർ​ഡ്​ അം​ഗ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ജി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം. പെ​ട്ടി​വ​ണ്ടി​യി​ലെ​ത്തി​യ ഗ​ർ​ഭി​ണി​യും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ കൈ​യേ​റ്റ ശ്ര​മം ന​ട​ത്തി​യ​തെ​ന്ന്​ സ​ജി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

കേ​ബ്​​ൾ ക​ത്തി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട സ​ജി അ​വ ക​ത്തി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഇ​വ​ർ അ​സ​ഭ്യം പ​റ​യു​ക​യും സ്ത്രീ​ക​ൾ അ​വ​രു​ടെ കു​ട്ടി​യെ റോ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​മെ​ന്ന് പ​റ​ഞ്ഞ് ഭ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വ​ത്രെ. കേ​ബ്​​ൾ എ​വി​ടെ​നി​ന്ന് ല​ഭി​ച്ച​താ​ണെ​ന്ന് ചോ​ദി​ച്ച​തോ​ടെ സ​ജി​യു​ടെ നേ​രെ പെ​ട്രോ​ൾ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ൽ വ​സ്ത്ര​ത്തി​ൽ മാ​ത്ര​മാ​ണ് പെ​ട്രോ​ൾ ആ​യ​ത്. ആ​ളു​ക​ൾ കൂ​ടി​യ​തോ​ടെ ഇ​വ​ർ വ​ണ്ടി​യെ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ത്തി​ന് തീ​പി​ടി​ച്ച​ത്​ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യി​രു​ന്നു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolwomen
News Summary - Complaint that a social worker was spilled petrol by women
Next Story