ചായ്പൻകുഴി-കുറ്റിച്ചിറ റോഡ് ഏറ്റെടുക്കാൻ കരാറുകാരില്ല; നവീകരണം വൈകുന്നു
text_fieldsചായ്പൻകുഴി-കുറ്റിച്ചിറ റോഡ്
ചാലക്കുടി: പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാരില്ലാത്തതിനാൽ ചായ്പൻകുഴി-കുറ്റിച്ചിറ റോഡ് നവീകരണം വൈകുന്നു. പലയിടങ്ങളിലും തകർന്നു കിടക്കുന്നതിനാൽ യാത്രക്കാർ ദുരിതത്തിലാണ്. ജില്ല പഞ്ചായത്തിന് കീഴിലുള്ള റോഡിനായി രണ്ടുതവണ ടെൻഡർ ക്ഷണിച്ചിട്ടും റീ ടാറിങ്ങിന് കരാറുകാരെ ലഭിച്ചിട്ടില്ല. ആദ്യം 50 ലക്ഷം രൂപക്ക് ടെൻഡർ ക്ഷണിച്ചു. ആരും വരാത്തതിനാല് 56 ലക്ഷമാക്കി. ഒരാൾ മാത്രം വന്നതിനാൽ അതും നടന്നില്ല. ഇപ്പോൾ മൂന്നാമതും ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്.
മലയോര ഹൈവേയുമായി കൂടിച്ചേരുന്ന പ്രധാന പാതയാണിത്. അതിരപ്പിള്ളി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള സമാന്തര പാത കൂടിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

