Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightചാ​ല​ക്കു​ടി ഗ​വ....

ചാ​ല​ക്കു​ടി ഗ​വ. ഹൈ​സ്കൂ​ളി​ൽ ഇ​നി പെ​ൺ​കു​ട്ടി​ക​ളും

text_fields
bookmark_border
ചാ​ല​ക്കു​ടി ഗ​വ. ഹൈ​സ്കൂ​ളി​ൽ ഇ​നി പെ​ൺ​കു​ട്ടി​ക​ളും
cancel
Listen to this Article

ചാ​ല​ക്കു​ടി: ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ യു.​പി, ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ണ്‍കു​ട്ടി​ക​ളെ കൂ​ടി പ്ര​വേ​ശി​പ്പി​ക്കും. ഇ​തു​വ​രെ ആ​ൺ​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി​രു​ന്നു പ്ര​വേ​ശ​നം. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. 130 വ​ർ​ഷ​ത്തി​ലേ​റെ പാ​ര​മ്പ​ര്യ​മു​ള്ള​തും ചാ​ല​ക്കു​ടി​യി​ലെ പ്ര​മു​ഖ വി​ദ്യാ​ല​യ​വു​മാ​യ ഇ​വി​ടെ ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യാ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. ഹൈ​സ്കൂ​ളാ​യി​രു​ന്ന ഇ​വി​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​നു​വ​ദി​ച്ച​തോ​ടെ ആ ​വി​ഭാ​ഗ​ങ്ങ​ളി​ൽ നേ​ര​ത്തേ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​യി​രു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ലിം​ഗ​സ​മ​ത്വം ന​ട​പ്പാ​ക്കു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

2019ല്‍ ​സ്കൂ​ള്‍ പി.​ടി.​എ ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു. ഈ ​തീ​രു​മാ​നം ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ കൗ​ണ്‍സി​ലി‍െൻറ അം​ഗീ​കാ​ര​ത്തോ​ടെ സ​ര്‍ക്കാ​റി​ന് സ​മ​ര്‍പ്പി​ച്ചി​രു​ന്നു. അ​തു​പ്ര​കാ​ര​മാ​ണ് ഗ​വ​ര്‍ണ​റു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ഒ.​എ​ന്‍. സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​നു​മ​തി ന​ല്‍കി​യ​ത്. 2022-23 അ​ധ്യ​യ​ന​വ​ര്‍ഷം മു​ത​ല്‍ സ്കൂ​ളി​ൽ പെ​ൺ​കു​ട്ടി​ക​ളെ​യും ആ​ൺ​കു​ട്ടി​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്കാ​നാ​ണ് ഉ​ത്ത​ര​വാ​യ​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഹൈ​സ്കൂ​ൾ, യു.​പി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി ഹൈ​ടെ​ക് കെ​ട്ടി​ടം നി​ർ​മി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥി‍െൻറ കാ​ല​ത്തു​ത​ന്നെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​നും ആ​ധു​നി​ക കെ​ട്ടി​ടം നി​ർ​മി​ച്ചി​രു​ന്നു. പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കാ​നാ​വ​ശ്യ​മാ​യ സൗ​ക​ര്യം ഉ​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​രി​ശോ​ധി​ച്ച് ക​ണ്ടെ​ത്തി​യി​രു​ന്നു. ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യു​ള്ള ഏ​ക വി​ദ്യാ​ല​യ​മാ​യി​രു​ന്നു ഗ​വ. ഹൈ​സ്കൂ​ൾ. പ​ന​മ്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ൻ, ടി.​കെ. ചാ​ത്തു​ണ്ണി, പി.​വി. രാ​മ​കൃ​ഷ്ണ​ൻ, വൈ​ദ്യ​ദൂ​ഷ​ണം രാ​ഘ​വ​ൻ തി​രു​മു​ൽ​പ്പാ​ട്, ക​ലാ​ഭ​വ​ൻ മ​ണി തു​ട​ങ്ങി​യ​വ​ർ പ​ഠി​ച്ച വി​ദ്യാ​ല​യ​മാ​ണി​ത്. മ​ഹാ​ക​വി ജി. ​ശ​ങ്ക​ര​ക്കു​റു​പ്പ് അ​ട​ക്കു​ള്ള അ​ധ്യാ​പ​ക​ർ ഇ​വി​ടെ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chalakkudy govt high school
News Summary - chalakkudy govt high school
Next Story