Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുമ്പൂർമുഴി മെയിൻ കനാലിൽ കാർ വീണു; നാലുപേർക്ക്​ പരിക്ക്​

text_fields
bookmark_border
തട്ടുകടക്കാരൻ രക്ഷകനായി
തുമ്പൂർമുഴി മെയിൻ കനാലിൽ കാർ വീണു; നാലുപേർക്ക്​ പരിക്ക്​
cancel
camera_alt

വലതുകര കനാലിൽ വീണ കാർ

അതിരപ്പിള്ളി: അമിത വേഗതയിലെത്തിയ യുവാക്കളുടെ കാർ വലതുകര കനാലിൽ വീണു. വാഹനത്തിലുണ്ടായിരുന്ന നാലുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

സമീപത്തെ തട്ടുകടക്കാരൻ രക്ഷകനായി. അതിരപ്പിള്ളി റൂട്ടിൽ തുമ്പൂർമുഴിയിൽ ശനിയാഴ്ച ഉച്ചക്ക് 12നാണ്​ അപകടം ഉണ്ടായത്. ചാലക്കുടി ഭാഗത്തുനിന്ന്​ അതിരപ്പിള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു കാർ.

രണ്ട് യുവാക്കളും രണ്ട് യുവതികളുമാണ് വാഹനത്തിൽ ഉണ്ടായത്. അമിത വേഗതയിൽ വന്നെത്തിയതിനാൽ ഇവരുടെ കാർ കനാലിലേക്ക് മറിയുകയായിരുന്നു.

വാഹനം കനാലിൽ വീഴുന്നത് കണ്ട് സമീപത്ത് തട്ടുകട നടത്തിയിരുന്ന അക്വിനോസ് ഓടിയെത്തി വെള്ളത്തിൽ കാറിനുള്ളിൽ കുടുങ്ങിയവരുടെ ജീവൻ രക്ഷിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car fell down into Thumburmuzhi main canal; Four people were injured
Next Story