Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightബി.​എ​സ്.​എ​ൻ.​എ​ൽ...

ബി.​എ​സ്.​എ​ൻ.​എ​ൽ കേ​ബി​ൾ മോ​ഷ​ണം: മു​ൻ ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ബി.​എ​സ്.​എ​ൻ.​എ​ൽ കേ​ബി​ൾ മോ​ഷ​ണം: മു​ൻ ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്​​റ്റി​ൽ
cancel
camera_alt

ബി​നു



ചാ​ല​ക്കു​ടി: ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ബി.​എ​സ്.​എ​ൻ.​എ​ൽ കേ​ബി​ൾ മോ​ഷ​ണം പോ​യ കേ​സി​ൽ മു​ൻ ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ പി​ടി​യി​ൽ. ചാ​ല​ക്കു​ടി വി.​ആ​ർ. പു​രം സ്വ​ദേ​ശി പു​തു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ബി​നു (35) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. കൊ​ര​ട്ടി എ​സ്.​എ​ച്ച്.​ഒ ബി.​കെ. അ​രു​ണും സം​ഘ​വു​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.


ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ബി.​എ​സ്.​എ​ൻ.​എ​ൽ എ​ന്ന വ്യാ​ജ ബോ​ർ​ഡ് ​െവ​ച്ച കാ​റി​ൽ മു​രി​ങ്ങൂ​രി​ൽ വ​ന്ന് ബാ​ങ്കി​നു സ​മീ​പം സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ൻ​റ​ർ​നെ​റ്റ് ക​ണ​ക്​​ഷ​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന കേ​ബി​ൾ റോ​ൾ ടി​പ്പ​ർ ലോ​റി​യി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ഇ​ത് ര​ഹ​സ്യ​മാ​യി വീ​ടി​നു സ​മീ​പം സൂ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കേ​ബി​ൾ മോ​ഷ​ണം പോ​യ​ത​റി​ഞ്ഞ് ബി.​എ​സ്.​എ​ൻ.​എ​ൽ എ​ൻ​ജി​നീ​യ​ർ ക​ഴി​ഞ്ഞ ദി​വ​സം കൊ​ര​ട്ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. മോ​ഷ​ണ മു​ത​ൽ കൊ​ണ്ടു​പോ​കാ​നാ​യി ഉ​പ​യോ​ഗി​ച്ച കാ​റ്, മ​ണ്ണു​മാ​ന്തി യ​ന്ത്രം, ടി​പ്പ​ർ എ​ന്നീ വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.


ഏ​താ​നും നാ​ളു​ക​ൾ മു​മ്പ് ബി.​എ​സ്.​എ​ൻ.​എ​ലി​ൽ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ​രി​ച​യം ഉ​പ​യോ​ഗ​ി​ച്ചാ​ണ്​ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും കേ​ബി​ളി​ൽ നി​ന്ന്​ ചെ​മ്പ് എ​ടു​ത്ത് കോ​യ​മ്പ​ത്തൂ​രി​ൽ കൊ​ണ്ടു​പോ​യി വി​ൽ​പ്പ​ന ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്നും പ്ര​തി സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷാ​ജു എ​ട​ത്താ​ട​ൻ, ഷി​ബു പോ​ൾ, എം.​വി. തോ​മ​സ്, പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ജീ​ഷ് കു​മാ​ർ, കെ.​എം. നി​തീ​ഷ്, ജി​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSNLCable Theft
News Summary - BSNL Cable Theft: Former Contract Worker arrested
Next Story