Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightചാലക്കുടിയിൽ വൻ...

ചാലക്കുടിയിൽ വൻ സ്പിരിറ്റ് വേട്ട; ഒരാൾ പിടിയിൽ

text_fields
bookmark_border
ചാലക്കുടിയിൽ വൻ സ്പിരിറ്റ് വേട്ട; ഒരാൾ പിടിയിൽ
cancel
Listen to this Article

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ൽ വ​ൻ സ്പി​രി​റ്റ് വേ​ട്ട. കോ​ട​തി ജ​ങ്​​ഷ​നി​ൽ വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന അ​റു​നൂ​റോ​ളം ലി​റ്റ​ർ സ്പി​രി​റ്റാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഏ​ഴ്​ ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യും അ​ന്തി​ക്കാ​ട് പു​ള്ള് സ്വ​ദേ​ശി​യു​മാ​യ ഇ​ക്ക​ണ്ട​പ​റ​മ്പി​ൽ വീ​ട്ടി​ൽ സു​നി​ൽ (54) അ​റ​സ്റ്റി​ലാ​യി.

കാ​റി​ൽ 14 ക്യാ​നു​ക​ളി​ലാ​ക്കി​യാ​ണ് സ്പി​രി​റ്റ് ക​ള​മ​ശ്ശേ​രി​യി​ൽ​നി​ന്ന്​ ചാ​വ​ക്കാ​ട്ടേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്ന​ത്. സു​നി​ൽ എ​റ​ണാ​കു​ള​ത്ത് സ്പി​രി​റ്റ് ക​ട​ത്തി​യ കേ​സി​ലും കൊ​ടു​ങ്ങ​ല്ലൂ​രി​ൽ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച കേ​സി​ലും ചേ​ർ​പ്പി​ൽ കാ​ൽ​ന​ട​ക്കാ​ര​ൻ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്.

ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി സി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ല​ക്കു​ടി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. സ​ന്ദീ​പ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​എ​സ്. ഷാ​ജ​ൻ, സി.​വി. ഡേ​വീ​സ്, സ​ജി വ​ർ​ഗീ​സ്, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ എ​സ്.​ഐ ജി​നു​മോ​ൻ ത​ച്ചേ​ത്ത്, എ.​എ​സ്.​ഐ​മാ​രാ​യ സി.​എ. ജോ​ബ്, സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, റോ​യ് പൗ​ലോ​സ്, പി.​എം. മൂ​സ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ വി.​യു. സി​ൽ​ജോ, എ.​യു. റെ​ജി, എം.​ജെ. ബി​നു, ഷി​ജോ തോ​മ​സ് എ​ന്നി​വ​രും ചാ​ല​ക്കു​ടി സ്റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ സ​തീ​ഷ് നാ​യ​ർ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ഷാ​ജു ക​ട്ട​പ്പു​റം, ടി.​ടി. ബൈ​ജു, സി.​പി.​ഒ​മാ​രാ​യ പി.​പി. മാ​നു​വ​ൽ, ജെ​സ്​​ലി​ൻ തോ​മ​സ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സാ​ദ​ത്ത്, ഒ.​എ​ച്ച്. ബി​ജു, ഹോം ​ഗാ​ർ​ഡ് ഏ​ലി​യാ​സ് എ​ന്നി​വ​രു​മ​ട​ങ്ങി​യ സം​ഘ​മാ​ണ് സ്പി​രി​റ്റ് ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

സ്പി​രി​റ്റ് ക​ട​ത്തി​ന്‍റെ സൂ​ച​ന​ക​ളെ തു​ട​ർ​ന്ന് ഒ​ന്ന​ര​യാ​ഴ്ച​യാ​യി ഷാ​ഡോ പൊ​ലീ​സ് സം​ഘം ഹൈ​വേ​യി​ൽ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കാ​ർ പി​ടി​കൂ​ടി​യ​ത്. സു​നി​ലി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChalakudySpirit Seizedarrested
News Summary - Big spirit hunt in Chalakudy; One arrested
Next Story