മെഡിക്കൽ ഷോപ്പുകളിൽ വീണ്ടും കവർച്ച
text_fieldsചാലക്കുടി: ചാലക്കുടി നഗരത്തിലെ രണ്ട് മെഡിക്കൽ ഷോപ്പുകളിൽ മോഷണം നടന്നു. കഴിഞ്ഞ രാത്രിയിൽ സൗത്ത് ജങ്ഷനിലെ അക്ഷയ മെഡിക്കൽ ഷോപ്പിലും നോർത്ത് സെൻറ് ജെയിംസ് ആശുപത്രിക്ക് സമീപത്തെ വെൽകെയർ മെഡിക്കൽ ഷോപ്പിലുമാണ് മോഷണം നടന്നത്.
സൗത്ത് ജങ്ഷനിലെ മെഡിക്കൽ ഷോപ്പിൽനിന്ന് ഒന്നര പവെൻറ സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. ബാങ്ക് രേഖകളും മോഷ്ടാക്കൾ കൊണ്ടുപോയി. നോർത്തിലെ സ്ഥാപനത്തിൽ നിന്ന് കാര്യമായ നഷ്ടമില്ല. രണ്ടിടങ്ങളിലും സമാന രീതിയിലാണ് കവർച്ച നടന്നത്.
ഷട്ടറിെൻറ പൂട്ട് തകർക്കാതെ ജാക്കിയുപയോഗിച്ചോ വാഹനം കെട്ടിവലിച്ചോ ഷട്ടർ ഉയർത്തുകയായിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ മെഡിക്കൽ ഷോപ്പുകളിൽ കച്ചവടത്തിലൂടെ പണം സൂക്ഷിച്ചിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് കള്ളൻ കയറിയതെന്ന് സംശയിക്കുന്നു.
ഏതാനും ദിവസം മുമ്പ് ചാലക്കുടി ഐ.വി.ജി.എം ജങ്ഷനിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് അര ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് വെള്ളിയാഴ്ച പിടികൂടിയതിന് പിന്നാലെയാണ് മോഷ്ടാക്കൾ വീണ്ടും മെഡിക്കൽ ഷോപ് കേന്ദ്രീകരിച്ച് കവർച്ച നടത്തിയത്. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

