Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightകൂടപ്പുഴയിൽ കപ്പേളക്ക്...

കൂടപ്പുഴയിൽ കപ്പേളക്ക് നേരെ വീണ്ടും ആക്രമണം

text_fields
bookmark_border
attacking chapel
cancel
camera_alt

ആ​ക്ര​മ​ണം ന​ട​ന്ന കൂ​ട​പ്പു​ഴ സെ​ന്റ് ആ​ന്റ​ണീ​സ് ക​പ്പേ​ള​യു​ടെ

രൂ​പ​ക്കൂ​ട്

ചാ​ല​ക്കു​ടി: കൂ​ട​പ്പു​ഴ സെ​ന്റ് ആ​ന്റ​ണീ​സ് ക​പ്പേ​ള​യു​ടെ രൂ​പ​ക്കൂ​ടി​ന്റെ ചി​ല്ല് മൂ​ന്നാം ത​വ​ണ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ക​ർ​ത്തു. കൂ​ട​പ്പു​ഴ നി​ത്യ​സ​ഹാ​യ​മാ​ത ദേ​വാ​ല​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള​താ​ണ് ക​പ്പേ​ള. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലും അ​തി​ന് മു​മ്പും രൂ​പ​ക്കൂ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. ര​ണ്ടു വ​ട്ട​വും ഇ​തി​ന് പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ്ര​ക​ട​നം ന​ട​ത്തി. ആ​ന​മ​ല ജ​ങ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ക​പ്പേ​ള​ക്ക് മു​ന്നി​ൽ സ​മാ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലു​ള്ള​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ബി​ഷ​പ്പ് പോ​ളി ക​ണ്ണു​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ചാ​ല​ക്കു​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ളി വ​ട​ക്ക​ൻ, കൂ​ട​പ്പു​ഴ ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യ്സ​ൻ ക​രി​പ്പാ​യി, എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ൻ സെ​ക്ര​ട്ട​റി കെ.​എ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭ അം​ഗം സൂ​സി സു​നി​ൽ, തോ​മ​സ് കാ​ളി​യ​ങ്ക​ര, ജോ​ബി ചെ​ത​ല​ൻ, ഡേ​വി​സ് പ​യ്യ​പ്പി​ള്ളി, റെ​യ്സ​ൻ ആ​ലു​ക്ക എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ചാ​ല​ക്കു​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്റ് പോ​ളി ഡേ​വീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​ന്നീ​സ് കെ. ​ആ​ന്റ​ണി, അ​ഡ്വ. പി.​ഐ. മാ​ത്യു, ജി​മ്മി വ​ർ​ഗീ​സ്, കെ.​ഒ. വ​ർ​ഗീ​സ്, പോ​ളി റാ​ഫേ​ൽ, പോ​ൾ ടി. ​കു​ര്യ​ൻ, മ​നോ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsAttackChapel
News Summary - Another attack on the chapel in Koodapuzha
Next Story