Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightറോഡ് മുറിച്ചുകടക്കൽ...

റോഡ് മുറിച്ചുകടക്കൽ തടയാൻ നഗരസഭ ജങ്ഷനിൽ ഇരുമ്പുവേലി സ്ഥാപിച്ചു

text_fields
bookmark_border
iron fence
cancel
camera_alt

ദേ​ശീ​യ പാ​ത​യി​ൽ ന​ഗ​ര​സ​ഭ ജ​ങ്ഷ​നി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ സ്ഥാ​പി​ച്ച

ഇ​രു​മ്പു​വേ​ലി

ചാ​ല​ക്കു​ടി: കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ഗ​ര​സ​ഭ ജ​ങ്ഷ​നി​ൽ ഇ​രു​മ്പു​വേ​ലി സ്ഥാ​പി​ച്ചു. മേ​ൽ​പാ​ല​ത്തോ​ട് ചേ​ർ​ന്ന് ദേ​ശീ​യ പാ​ത​യു​ടെ ഇ​രു​വ​ശ​ത്തു​മാ​ണ് വേ​ലി നി​ർ​മി​ച്ച​ത്. ഇ​തോ​ടെ ഈ ​ഭാ​ഗ​ത്തു​കൂ​ടെ ആ​ർ​ക്കും എ​ളു​പ്പം അ​പ്പു​റം ക​ട​ക്കാ​നാ​വി​ല്ല. ഒ​രാ​ഴ്ച മു​മ്പ് ഇ​വി​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വേ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. അ​ടി​പ്പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ മ​ടി​ച്ച് നി​ര​വ​ധി പേ​ർ ഈ ​ഭാ​ഗ​ത്ത് സാ​ഹ​സി​ക​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രു​ന്നു. അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​ന്ന ഈ ​പ്ര​വൃ​ത്തി സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ​

റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വേ​യും വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്ക​വേ​യും ഇ​വി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ 25ൽ​പ​രം ആ​ളു​ക​ളാ​ണ് ന​ഗ​ര​സ​ഭ ജ​ങ്ഷ​നി​ൽ മ​രി​ച്ച​ത്. ഈ ​അ​പ​ക​ട കേ​ന്ദ്രം ഇ​ല്ലാ​താ​ക്കാ​നാ​ണ് അ​ടി​പ്പാ​ത നി​ർ​മി​ച്ച​ത്. അ​ടി​പ്പാ​ത പൂ​ർ​ത്തി​യാ​യ​തോ​ടെ അ​തി​ന് മു​ക​ളി​ലൂ​ടെ ഈ ​മാ​സം ആ​ദ്യം മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ട്ടി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്‌. അ​ടി​പ്പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ മ​ടി​ച്ച് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് ഏ​റെ അ​പ​ക​ട​ക​ര​മാ​യി​രു​ന്നു. അ​ടി​പ്പാ​ത പൂ​ർ​ത്തി​യാ​യെ​ങ്കി​ലും പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത യോ​ഗ്യ​മാ​യി​ട്ടി​ല്ല. ഒ​രു ഭാ​ഗ​ത്തു​കൂ​ടി മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ടു​ന്നു​ള്ളൂ. അ​തി​നാ​ൽ, ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​ണ്.

ട്ര​ങ്ക് റോ​ഡ് ജ​ങ്ഷ​നി​ൽ​നി​ന്ന് മാ​ള ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ പോ​കു​ന്ന​ത് ഇ​പ്പോ​ഴും സൗ​ത്ത് മേ​ൽ​പാ​ല​ത്തി​ന് താ​ഴെ പ​ള്ളി റോ​ഡി​ലൂ​ടെ​യാ​ണ്. അ​ടി​പ്പാ​ത​യി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ സ​ർ​വി​സ് റോ​ഡ് വി​ക​സി​പ്പി​ക്കേ​ണ്ട​തു​ണ്ട്. അ​തി​ന്റെ ഭാ​ഗ​മാ​യി ഇ​പ്പോ​ൾ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iron fencemunicipality junction
News Summary - An iron fence has been erected at the municipality junction to prevent road crossings.
Next Story